തൈറോയ്ഡ് രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ ഇവയൊക്കെയാണ്.. വിശദമായ അറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് തൈറോയ്ഡ് എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ്.. ഈ ഒരു അസുഖത്തെക്കുറിച്ച് പറയുകയാണെങ്കിൽ ഇന്ന് വളരെയധികം ആളുകളിലെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു പ്രശ്നം തന്നെയാണ് ഇത്..

പലരും പറയാറുണ്ട് ഞാൻ വർഷങ്ങളായി തൈറോയ്ഡിന് മരുന്നുകൾ കഴിക്കുന്നുണ്ട് എന്നൊക്കെ.. അതല്ലെങ്കിൽ എനിക്ക് തൈറോയ്ഡ് ഉണ്ട് അതുകാരണമാണ് ഞാൻ വണ്ണം വയ്ക്കുന്നത് അല്ലെങ്കിൽ ഈയൊരു രോഗം മൂലമാണ് ഞാൻ വല്ലാതെ ക്ഷീണിക്കുന്നത് അങ്ങനെ പലരും പല രീതിയിൽ തൈറോയ്ഡിനെ കുറിച്ച് പലതരം കംപ്ലൈന്റുകൾ പറയാറുണ്ട്.. അപ്പോൾ എന്താണ് നോർമലി ഈ തൈറോയ്ഡ് എന്ന് പറയുന്നത് എന്നതിനെക്കുറിച്ചാണ് ഇന്ന് ഡിസ്കസ് ചെയ്യുന്നത്..

തൈറോയ്ഡ് 2 രീതിയിൽ വരാം ഒന്നാമതായിട്ട് നമ്മുടെ കഴുത്തിലെ മുഴ രൂപത്തിൽ വരാം.. അല്ലെങ്കില് നമ്മുടെ ബ്ലഡില് തൈറോയ്ഡ് ഹോർമോണുകൾക്ക് ഉണ്ടാകുന്ന വ്യത്യാസങ്ങൾ മൂലം വരാം ഇങ്ങനെ രണ്ട് കാരണങ്ങൾ കൊണ്ടും വരാം.. ഇത് പ്രധാനമായും കണ്ടുപിടിക്കുക എന്ന് പറയുന്നത് ഒന്നുകിൽ നമ്മുടെ കഴുത്തിലെ ഒരു മുഴയായിട്ട് വരുമ്പോൾ അങ്ങനെ കണ്ടുപിടിക്കാറുണ്ട്.. പിന്നീട് ആ മുഴ എന്താണ് എന്ന് പരിശോധിക്കുമ്പോൾ ആയിരിക്കും അത് തൈറോയ്ഡ് മൂലമാണ് എന്നുള്ളത് അറിയുന്നത്.. രണ്ടാമത് ചില ആളുകൾക്ക് മുഴ ഒന്നും ഉണ്ടാവില്ല പക്ഷേ അവർക്ക് മറ്റു പല ലക്ഷണങ്ങൾ ഉണ്ടാവും..

അതായത് പെട്ടെന്ന് ക്ഷീണം അനുഭവപ്പെടുക അല്ലെങ്കിൽ ഉറക്കം വരിക.. അതല്ലെങ്കിൽ അമിതമായി ശരീരം വണ്ണം വയ്ക്കുക.. അല്ലെങ്കിൽ ശരീരഭാരം കുറയുക അതല്ലെങ്കിലു മുടി വല്ലാതെ കൊഴിഞ്ഞുപോവുക.. തണുപ്പ് സഹിക്കാൻ പറ്റാതെ വരിക അല്ലെങ്കിൽ ചൂട് സഹിക്കാൻ പറ്റാതെ വരിക.. ക്ഷീണവും അസ്വസ്ഥതകളും ഉണ്ടാവുക.. കൈകളിൽ വിറയൽ അനുഭവപ്പെടുക തുടങ്ങിയ ഒരുപാട് ലക്ഷണങ്ങളാണ് തൈറോയ്ഡുമായി ബന്ധപ്പെട്ട ആളുകളിൽ കണ്ടുവരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….