ശരീരത്തിൽ ഫാറ്റി ലിവർ ലെവൽ നോർമൽ ആക്കാൻ സഹായിക്കുന്ന ചില പരിഹാര മാർഗങ്ങൾ….

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നതു മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ക്ലിനിക്കിലേക്ക് വയറുവേദന ആയിട്ട് അല്ലെങ്കിൽ മറ്റു പല അസുഖങ്ങളുമായിട്ട് രോഗികൾ വരുമ്പോൾ വയർ സ്കാൻ ചെയ്യാൻ പറയാറുണ്ട്.. അപ്പോൾ നമ്മൾ യാദൃശ്ചികമായി കാണുന്ന ഒന്നാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്..

12 വയസ്സുമുതലുള്ള കുട്ടികൾ തുടങ്ങി ഏത് പ്രായക്കാരിലും ഇന്ന് ഫാറ്റി ഇവർ കണ്ടുവരുന്നുണ്ട്.. നമ്മൾ ഒരു പത്ത് പേരെ എടുത്തുകഴിഞ്ഞാൽ അതിൽ ഒരു മൂന്നുപേർക്കെങ്കിലും ഫാറ്റി ലിവർ ഉണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.. ഇത്രയും കോമൺ ആയി കാണുന്ന ഒരു ജീവിതശൈലി രോഗം ആയതുകൊണ്ട് തന്നെ ഇന്ന് നമുക്ക് ഈ ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കാം.. നമ്മുടെ ശരീരത്തിലെ വലതുവശത്തായിട്ട് അതായത് വയറിൻറെ മുകളിൽ വാരി എല്ലുകൾക്ക് താഴെ സ്ഥിതി ചെയ്യുന്ന ഒരു അവയവമാണ് കരൾ എന്ന് പറയുന്നത്.. മാത്രമല്ല നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി കൂടിയാണ്.. ഒരു ആരോഗ്യമുള്ള മനുഷ്യൻറെ ഏകദേശം രണ്ട് ശതമാനം കരളിൻറെ തൂക്കം ആയിട്ടാണ് കണക്കാക്കുന്നത്..

നമ്മുടെ ശരീരത്തിലെ നമ്മൾ കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കാൻ ആയിട്ട് പിത്ത രസം ഉല്പാദിപ്പിക്കപ്പെടുന്നത് നമ്മുടെ കരളിലാണ്.. അതുപോലെ നമ്മുടെ ശരീരത്തുള്ള വൈറ്റമിൻസ് സ്റ്റോർ ചെയ്യുന്നത് അതുപോലെ നമ്മുടെ ശരീരത്തിൽ ഉണ്ടാവുന്ന ടോക്സിനുകളെയെല്ലാം മെറ്റബോളിസ് ചെയ്ത മാലിന്യങ്ങളെ പുറന്തള്ളുന്നത് ലിവർ ഫംഗ്ഷൻ മൂലമാണ്.. അതുപോലെ നമ്മുടെ ശരീരത്തിൽ കൊളസ്ട്രോൾ ഉൽപാദിപ്പിക്കുന്നത് ലിവറിന്റെ സഹായത്തോടുകൂടിയാണ്..

നമ്മുടെ ശരീരത്തോട് ഏറ്റവും കോപ്പറേറ്റ് ചെയ്യുന്നതും ഏറ്റവും സ്നേഹമുള്ള ഒരു ഓർഗൺ ആണ് ലിവർ എന്നു പറയുന്നത്.. അത് എന്തുകൊണ്ടാണ് ചോദിച്ചാൽ നമ്മുടെ ശരീരത്തിൽ എന്തെങ്കിലും ഇൻഫെക്ഷൻ വന്നാൽ നമ്മൾ അത് മാറ്റുന്നതിന് മുൻപേ തന്നെ ലിവർ തന്നെ അത് പരിഹരിക്കാൻ ശ്രമിക്കും.. മിക്ക രോഗങ്ങളും ലക്ഷണങ്ങൾ ഇല്ലാതെ വരുമ്പോൾ അത് സ്വയം തന്നെ ചികിത്സിക്കാൻ ശ്രമിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…