നഗരത്തിലെ ജോലിത്തിരക്കുകൾക്കിടയിൽ ഒറ്റപ്പെട്ടുപോയ ഒരു യുവതിക്ക് നേരിടേണ്ടി വന്ന അവസ്ഥകൾ..

ആറാം നിലയിലെ ബാൽക്കണി.. നിർത്താതെയുള്ള കോളിംഗ് ബെൽ ശബ്ദം കേട്ടിട്ടാണ് സാറ വാതിൽ തുറന്നത്.. മുന്നിൽ നിൽക്കുന്നത് അപ്പാർട്ട്മെന്റിലെ സെക്യൂരിറ്റി ആണ്.. അയാളുടെ കയ്യിലെ മനോഹരമായ ബൗളിലെ വെള്ളത്തിൽ ഒരു കുഞ്ഞു മീൻ നീന്തി കളിക്കുന്നു.. സാറ ചോദ്യഭാവത്തിൽ അയാളുടെ മുഖത്തേക്ക് നോക്കി.. കണ്ടപ്പോൾ ഒരു ഇഷ്ടം തോന്നി വാങ്ങിയതാണ് മോളെ.. രണ്ടെണ്ണം ഉണ്ടായിരുന്നു.. ഇന്ന് നോക്കിയപ്പോൾ അതിൽ ഒരെണ്ണം ചത്തു കിടക്കുന്നു..

എനിക്ക് ഇതിനെ ഒന്നും ഇങ്ങനെ നോക്കാൻ അറിയില്ല.. അയാൾ കയ്യിൽ ഉണ്ടായിരുന്ന ബൗൾ അവൾക്ക് നേരെ നീട്ടിപ്പിടിച്ചു.. സാറ അത് കേട്ട് ഒന്നും പറഞ്ഞില്ല.. അതിനിപ്പോൾ ഞാനെന്തു വേണം എന്നുള്ള ചോദ്യം അവളുടെ മുഖത്ത് ഉണ്ടായിരുന്നു.. അതിന് മറുപടിയായിട്ട് അയാൾ ഒന്ന് പുഞ്ചിരിച്ചു.. അയാൾ ഒന്നു പുഞ്ചിരിച്ചപ്പോൾ അയാളുടെ നരച്ച മീശയുടെ ഇടയിലൂടെ വെളുത്ത പല്ലുകൾ കാണാൻ കഴിയുമായിരുന്നു.. മോൾക്ക് നോക്കിക്കോളാമോ ഇതിനെ..

അവിടെവച്ചാൽ പൂച്ചയോ പട്ടിയോ വന്ന് തിന്നും. സാറയ്ക്ക് അതെല്ലാം കേട്ടപ്പോൾ കൂടുതൽ ദേഷ്യം വന്നു.. ഇയാൾക്ക് ഇത് എന്തിൻറെ സൂക്കേട് ആണ് എനിക്ക് ഒരു പണിയും ഇല്ല എന്ന് വിചാരിച്ചു വന്നതാണോ എന്ന് അയാളോട് ചോദിക്കണം എന്നുണ്ടായിരുന്നു അവൾക്ക്.. പക്ഷേ അവൾ ഒന്നും പറഞ്ഞില്ല.. അവളുടെ മുഖത്തെ ഭാവമാറ്റം കണ്ടപ്പോൾ അയാളുടെ മുഖം മങ്ങി.. അല്പനേരം പതറി നിന്നിട്ട് ഒന്നും പറയാതെ വാതിലിനു മുന്നിൽ ആ ബൗൾ വച്ച് അയാൾ മെല്ലെ നടന്നു പോയി..

ആ ഭാഗത്ത് മറ്റാരും ഉണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ അയാൾ നടന്ന് ലിഫ്റ്റ് ഭാഗത്ത് എത്തുന്നതുവരെ സാറ നോക്കി നിന്നിട്ട് വാതിൽ അടച്ച് അകത്തേക്ക് പോയി.. അവളുടെ റൂമിലെ സോഫയിൽ ചാരി കിടന്നുകൊണ്ട് അവൾ ഓർത്തു ഇനി എന്താണ് ചെയ്യാൻ ഉള്ളത്.. സേവിച്ചൻ ഓഫീസിലേക്ക് പോയിക്കഴിഞ്ഞാൽ എന്നും ഇങ്ങനെ തന്നെയാണ്..

രാവിലെ ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കുമ്പോൾ തന്നെ ഉച്ചയ്ക്കുള്ള ലഞ്ച് കൂടി തയ്യാറാക്കി കൊടുത്തു വിടും അതുകൊണ്ടുതന്നെ അതിരാവിലെ എഴുന്നേറ്റ് ഒരേ പണി തിരക്കായിരിക്കും.. സേവിച്ചൻ ഓഫീസിലേക്ക് പോകാൻ ഇറങ്ങുമ്പോഴേക്കും വീട്ടിലെ എല്ലാ പണികളും മിക്കവാറും തീർന്നിട്ടുണ്ടാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…