പിസിഒഡി ഉള്ള ആളുകൾ അവരുടെ ഭക്ഷണ രീതി ക്രമങ്ങളിൽ ഒരു ദിവസം ഫോളോ ചെയ്യേണ്ട ഡയറ്റ് പ്ലാൻ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലപ്പോഴും രോഗികളെ വീഡിയോ ഒക്കെ ഇറങ്ങി കഴിയുമ്പോൾ കമന്റുകൾ ആയിട്ട് അല്ലെങ്കിൽ മെസ്സേജുകൾ ആയിട്ടും ചോദിക്കാറുള്ള ഒരു ചോദ്യമാണ് ഡോക്ടർ എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല എന്നതിനെക്കുറിച്ച് നിങ്ങൾ പറയുന്നുണ്ട് പക്ഷേ ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് എന്നതിനെക്കുറിച്ച് നിങ്ങൾ പറയുന്നില്ല..

അത് കേട്ടപ്പോൾ എനിക്കും വളരെ ശരിയാണ് എന്ന് തോന്നി. കാരണം ആളുകളോട് നമ്മളെ ചില ഭക്ഷണങ്ങൾ കഴിക്കരുത് എന്ന് പറയുമ്പോൾ അവർക്ക് സ്വഭാവമായിട്ടും കുറച്ച് കൺഫ്യൂഷൻസ് ഉണ്ടാകാം കാരണം എന്ത് ഭക്ഷണമാണ് അപ്പോൾ ഞങ്ങൾ കഴിക്കേണ്ടത് എന്നതിനെക്കുറിച്ച് ഓർത്തിട്ട്.. അപ്പോൾ ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല എന്ന് പറയുന്നതിന്റെ ഒപ്പം തന്നെ കഴിക്കേണ്ട ഭക്ഷണങ്ങളുടെ ഒരു ലിസ്റ്റ് കൂടി നൽകുകയാണെങ്കിൽ അത് വളരെയധികം ഗുണകരമായിരിക്കും..

ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് സ്ത്രീകളിൽ പ്രത്യേകിച്ച് ടീനേജ് കുട്ടികളിലെ ഇന്ന് വളരെയധികം കോമൺ ആയിട്ട് കണ്ടുവരുന്ന പിസിഒഡി എന്നുള്ള രോഗത്തിൻറെ ഒരു ദിവസത്തെ ഡയറ്റ് പ്ലാൻ എങ്ങനെയാണ് കൊണ്ടുപോകേണ്ടത് എന്നുള്ളതിനെ കുറിച്ചാണ് സംസാരിക്കുന്നത്..

പിസിഒഡി എന്ന് പറഞ്ഞാൽ എല്ലാവർക്കും അറിയാവുന്ന കാര്യമാണ് അതായത് നമ്മുടെ അണ്ഡാശയങ്ങളിൽ ഒരു കുമിളകൾ പോലെ സിസ്സ്റ്റുകൾ രൂപപ്പെടുന്ന ഒരു അവസ്ഥയാണ്.. ഇത്തരം കുമിളകൾ രൂപപ്പെടുമ്പോൾ അത് ഫിസിക്കലി മാത്രമല്ല നമുക്ക് ഹോർമോൺ ലെവലുകളിലും കൂടി പ്രശ്നങ്ങൾ സൃഷ്ടിക്കും.. ഈയൊരു രോഗം ഉണ്ടാകുമ്പോൾ നമ്മുടെ ശരീരത്തിലെ പുരുഷന്മാരുടെ ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോൺ വളരെയധികം വർദ്ധിക്കുകയും അതുപോലെതന്നെ സ്ത്രീകളുടെ ഹോർമോൺ ആയ ഈസ്ട്രജൻ അളവ് വളരെയധികം കുറഞ്ഞു പോവുകയും ചെയ്യുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….