പഠിക്കാൻ മിടുക്കൻ ആയതുകൊണ്ട് തന്നെ അതിൻറെ തായ് കുറച്ച് അഹങ്കാരവും എന്നിൽ ഉണ്ടായിരുന്നു.. അന്നൊന്നും എനിക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല.. വീട്ടുകാർ ആണെങ്കിലും അത്യാവശ്യം സാമ്പത്തികമായി ഉള്ളവർ തന്നെയായിരുന്നു.. ഒരുപക്ഷേ അതും എന്നെ കുറിച്ച് തലക്കനമുള്ളവനാക്കി മാറ്റി.. എപ്പോഴും ഞാൻ സ്കൂളിലെ ഉച്ചഭക്ഷണത്തിന് ബെല്ലടിക്കുമ്പോൾ എൻറെ ഭക്ഷണവും ബാഗും എടുത്ത് ഞാൻ അവിടെയുള്ള ഒരു മാവിൻചോട്ടിൽ പോയി ഇരുന്നാണ് കഴിക്കുക.. ഒരുപാട് ക്ലാസിൽ കുട്ടികൾ ഉണ്ടായിട്ടും അവരോട് ഒപ്പം ഇരുന്ന് കഴിക്കാൻ എനിക്ക് താല്പര്യമില്ലായിരുന്നു..
അതുപോലെതന്നെ ഒരു ദിവസം ഉച്ചയ്ക്ക് ബെല്ലടിച്ചപ്പോൾ ഞാൻ എൻറെ ഭക്ഷണം പൊതിയുമായി മാവിൻചോട്ടിൽ പോയിരുന്നു.. അതിനുശേഷം ഞാനെൻറെ പാത്രം എടുത്ത് തുറന്നപ്പോഴാണ് കണ്ടത് ഒരു പെൺകുട്ടി എൻറെ മുൻപിൽ വന്നു നിൽക്കുന്നു.. എൻറെ ഭക്ഷണ പാത്രത്തിലേക്ക് തന്നെ അവൾ നോക്കി നിൽക്കുന്നു അത് കണ്ടിട്ട് എനിക്ക് ആകെ ദേഷ്യം വന്നു..
എൻറെ ചോറ്റു പാത്രത്തിൽ തന്നെ നോക്കി നിൽക്കുന്നത് കണ്ട് ദേഷ്യം വന്നിട്ട് ഞാൻ അവളോട് പറഞ്ഞു എൻറെ മുൻപിൽ നിന്ന് പോ പെണ്ണേ എന്ന് പറഞ്ഞു.. അങ്ങനെ ഞാൻ പൊട്ടിത്തെറിച്ച് പറഞ്ഞതും അത് കേട്ട് അവളുടെ കണ്ണുകൾ നിറയുന്നതും അവളുടെ കുഞ്ഞു ചുണ്ടുകൾ വിതുമ്പുന്നതും ഞാൻ കണ്ടു.. അവൾ കരയുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത പേടി തോന്നി ഉടനെ ഞാൻ അടുത്തുപോയി ചോദിച്ചു.
എന്തിനാ കരയുന്നത്.. അവളുടെ കീറിയ തട്ടം വലിച്ചുപിടിച്ച് മറച്ചുകൊണ്ട് അവൾ എന്നോട് ചോദിച്ചു ചേട്ടാ എനിക്ക് കുറച്ച് ചോറ് തരുമോ.. അത് കേട്ടപ്പോൾ ഞാൻ വല്ലാതെ ആയിപ്പോയി.. എൻറെ മനസ്സിൽ എവിടെയോ ഒരു വേദന അനുഭവപ്പെട്ടു.. അനിയത്തി ഇല്ലാത്ത എനിക്ക് അവളിൽ ഒരു അനിയത്തി കുട്ടിയെ കാണാൻ കഴിഞ്ഞു.. ഞാൻ വേഗം അവളോട് പറഞ്ഞു നിൻറെ പാത്രം പോയി എടുത്തിട്ട് വരൂ… ഞാൻ പറയേണ്ട താമസം അവളുടെ കുഞ്ഞു പാത്രം എടുക്കാൻ വേണ്ടി അവൾ ഓടിപ്പോയി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…