ജീവിതരീതിയിൽ ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾക്കും വരാം ബ്ലഡ് പ്രഷർ…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ആളുകളിൽ വളരെയധികം കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ ഹൈപ്പർ ടെൻഷൻ എന്നൊക്കെ പറയുന്നത്.. നമ്മൾ ഈ ഹൈപ്പർ ടെൻഷൻ കണക്കാക്കുന്നത് ഒരു വ്യക്തിയുടെ പ്രായപരിധി അതുപോലെ അവരുടെ ജീവിതശൈലി ആരോഗ്യസ്ഥിതി ഇവയെല്ലാം കണക്കിലെടുത്താണ്.. നമ്മൾ ഒരാളുടെ ബിപി പരിശോധിക്കുമ്പോൾ അയാൾക്ക് ഹയർ ബിപി ആണെങ്കിൽ ആ ഒരു നിമിഷം മുതൽ അയാൾക്ക് മരുന്നുകൾ നൽകാറില്ല..

സ്ഥിരമായി അയാളുടെ ബിപി ഉയർന്ന് നിൽക്കുകയാണ് എങ്കിൽ അയാളുടെ പ്രായപരിധിയും അതുപോലെതന്നെ ആരോഗ്യസ്ഥിതിയും കണക്കിൽ എടുത്തിട്ടാണ് അദ്ദേഹത്തിന് മരുന്നുകൾ നൽകാറുള്ളത്.. ഇനി നമുക്ക് എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് നമ്മുടെ ശരീരത്തിൽ രക്തസമ്മർദ്ദം വർദ്ധിക്കുന്നത് എന്നുള്ളതിനെ കുറിച്ച് നോക്കാം..

ഇതിന് ഒരു പ്രധാന കാരണം അമിതമായി ഉണ്ടാകുന്ന സ്ട്രസ് അതുപോലെതന്നെ ആൻങ്സൈറ്റി അതുപോലെ ഉറക്കമില്ലായ്മ അമിതമായ വണ്ണം അതുപോലെതന്നെ ആ ഹോട്ടൽ ഭക്ഷണങ്ങളും ബേക്കറി സാധനങ്ങളും ഫാസ്റ്റ് ഫുഡുകളും ഒക്കെ കഴിക്കുന്നത് അതുപോലെ സോഡിയം ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും അതുപോലെ സ്ഥിരമായി കൂർക്കം വലിക്കുന്നവരിൽ പോലും ഈ ഒരു രോഗം കണ്ടുവരുന്നുണ്ട്.. അതുപോലെതന്നെ നമ്മുടെ രക്തത്തിൽ ധാരാളം രക്ത കുഴലുകൾ ഉണ്ട്..

ഈ രക്തക്കുഴലുകൾ വഴിയാണ് നമ്മുടെ ഹാർട്ടിലേക്ക് അതുപോലെ കോശങ്ങളിലേക്കും ബ്ലഡ് സപ്ലൈ ചെയ്യുന്നത്.. അപ്പോൾ നമുക്ക് ഉയർന്ന രക്തസമ്മർദ്ദം ആകുമ്പോൾ ഈ രക്തം പമ്പ് ചെയ്യുന്നതിന്റെ പ്രഷർ കൂടുകയും ഇതുവഴി രക്തക്കുഴലുകൾ പൊട്ടുകയും ചെയ്യുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….