ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പെട്ടെന്ന് ഒരു അപകടം ഉണ്ടായിക്കഴിഞ്ഞാൽ അപകടത്തിൽപ്പെട്ട വ്യക്തിയെ നമ്മൾ പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിക്കാറുണ്ട്.. അതല്ലെങ്കിൽ ഇനി പെട്ടെന്ന് നെഞ്ച് വേദന ഉണ്ടായിക്കഴിഞ്ഞാൽ അറ്റാക്ക് ആണെങ്കിൽ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ഉണ്ടായാൽ അവരെ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് എത്തിക്കാനുള്ള സാധ്യത എല്ലാ ഭാഗത്തും ഉണ്ട്..
ജനങ്ങൾക്ക് അതിനെക്കുറിച്ച് എല്ലാം അറിയാവുന്ന കാര്യങ്ങളാണ്.. പക്ഷേ പെട്ടെന്ന് തന്നെ ഒരു സ്ട്രോക്ക് ഉണ്ടായിക്കഴിഞ്ഞാൽ അല്ലെങ്കിൽ ഒരു പക്ഷാഘാതം ഉണ്ടായിക്കഴിഞ്ഞാൽ നമ്മൾ ഉടനടി എന്താണ് ചെയ്യേണ്ടത്.. ഈ പറയുന്ന രോഗിക്ക് ഏതെങ്കിലും തരത്തിലുള്ള ഫസ്റ്റ് എയ്ഡ് കൊടുക്കാൻ സാധിക്കുമോ..
തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊന്നും നമുക്ക് പലപ്പോഴും അറിയില്ല.. അപ്പോൾ ഇതിനെക്കുറിച്ച് ഒരു ഡോക്ടറുടെ അഭിപ്രായം എന്താണ്.. ഒരു സ്ട്രോക്ക് ഉണ്ടായിക്കഴിഞ്ഞാൽ അത് നമുക്ക് എങ്ങനെ അറിയാൻ സാധിക്കും.. അല്ലെങ്കിൽ സ്ട്രോക്ക് ഉണ്ടായിക്കഴിഞ്ഞാൽ എത്ര മിനിറ്റുകൾ കൊണ്ട് ഹോസ്പിറ്റലിൽ എത്തിക്കണം അല്ലെങ്കിൽ ഏത് ഹോസ്പിറ്റലിൽ ആണ് എത്തിക്കേണ്ടത്.. മസ്തിഷ്ക ആഘാതം അല്ലെങ്കിൽ സ്ട്രോക്ക് ഇതെല്ലാം തന്നെ തിരിച്ചറിയുന്നതിന് വളരെ എളുപ്പമുള്ള ഒരു മാർഗ്ഗം ഉണ്ട്.. ഫാസ്റ്റ്…
ലോകമെമ്പാടും ഏറ്റവും കൂടുതൽ അധികം മസ്തിഷ്ക ആഘാതത്തെക്കുറിച്ച് ബോധവൽക്കരണം ഉണ്ടാക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ഒരു രീതിയാണ് ഈ പറയുന്ന ഫാസ്റ്റ് എന്നു പറയുന്നത്.. അതായത് മുഖം ഒരു വശത്തേക്ക് കോടിപ്പോകുന്ന ഒരു അവസ്ഥ.. രണ്ടാമതായിട്ട് കൈകൾ ഉയർത്തിപ്പിടിക്കാൻ കഴിയാത്ത അവസ്ഥ.. ഒരു കൈ തളർന്നുപോയ ഒരു അവസ്ഥ.. അതിൻറെ കൂടെ തന്നെ ഒരു ഭാഗത്തെ കാലുകളും തളർന്നു പോയ ഒരു അവസ്ഥ ഉണ്ടാവുക.. അതായത് ശരീരത്തിന്റെ ഒരു ഭാഗം മുഴുവൻ തളർന്നു പോകുന്ന ഒരു അവസ്ഥ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….