ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഫാറ്റി ലിവർ എന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്.. ഫാറ്റി ലിവർ എന്ന് പറയുന്നത് ലോകത്തുള്ള ആളുകളിൽ എല്ലാം വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്.. ഫാറ്റി ലിവർ എന്നുള്ള അസുഖം ആർക്കൊക്കെയാണ് വരാൻ സാധ്യതയുള്ളത്.. ഇതിനായിട്ട് നമ്മൾ ഏതെല്ലാം ഭക്ഷണങ്ങളാണ് ആഹാരരീതിയിൽ ഉൾപ്പെടുത്തേണ്ടത്.. അതുപോലെ ഏതൊക്കെ ഭക്ഷണങ്ങളാണ് ആഹാരരീതിയിൽ നിന്ന് ഒഴിവാക്കേണ്ടത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം..
ഫാറ്റി ലിവർ എന്നുള്ള രോഗം കൂടുതലും കാണപ്പെടുന്നത് അമിതവണ്ണവും അതുപോലെതന്നെ ഡയബറ്റീസ് ആയി ബന്ധപ്പെട്ട അസുഖങ്ങളുള്ള ആളുകളിലാണ്.. ഇവയൊന്നും കൂടാതെ ഹെപ്പറ്റൈറ്റിസ് ബി അതുപോലെതന്നെ സി ഉള്ള ആളുകളിലും അതുപോലെതന്നെ ദുശീലങ്ങൾ ഉള്ള അതായത് മദ്യപാനം പുകവലി തുടങ്ങിയ ശീലം ഉള്ള ആളുകളിലും ഈ ഒരു അസുഖം കൂടുതലായിട്ട് കാണപ്പെടുന്നു.. ഫാറ്റി ലിവർ എന്ന് പറയുമ്പോൾ അതിന് പ്രധാനമായിട്ടും മൂന്ന് സ്റ്റേജുകൾ ആണുള്ളത്..
ഫസ്റ്റ് ഗ്രേഡ് അതുപോലെതന്നെ സെക്കന്റ് ഗ്രേഡ്.. തേർഡ് ഗ്രേഡ്.. പലപ്പോഴും ആളുകളെ ഇതിൻറെ ഫസ്റ്റ് സ്റ്റേജുകളിൽ ഒന്നും ഈ അസുഖത്തെ തിരിച്ചറിയാറില്ല.. കൂടുതൽ ആളുകളും ഈ അസുഖം കണ്ടെത്തുന്നത് തന്നെ ഈ ഫാറ്റി ലിവർ തേർഡ് സ്റ്റേജിൽ എത്തുമ്പോഴാണ്.. ആ ഒരു സമയത്ത് നമുക്ക് കാലുകളിൽ നീർക്കെട്ട് അനുഭവപ്പെടാം അതുപോലെ തന്നെ മഞ്ഞപ്പിത്തം പോലുള്ള അസുഖങ്ങളും ഇതിൻറെ ഭാഗമായിട്ട് ആളുകളിൽ കണ്ടു വരാറുണ്ട്..
അതിനുശേഷം ഇതിൻറെ ഗ്രേഡ് ത്രീ ആകുമ്പോൾ അത് ലിവർ സിറോസിസ് പോലുള്ള അവസ്ഥകളിലേക്ക് എത്തിപ്പെടാം.. അതിനുശേഷം അവസ്ഥ കൂടുതൽ കോംപ്ലിക്കേഷൻ ആയിട്ട് ലിവർ ഫെയിലിയർ വരെ ആയിത്തീരാൻ ഉള്ള സാധ്യതകൾ വരെ ഉണ്ടാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….