ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ ജനിച്ചു വീഴുമ്പോൾ മുതൽ പല ഘട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നത് അതായത് ബാല്യം കൗമാരം യൗവനം വാർദ്ധക്യം.. ഒരു 50 വയസ്സിനുശേഷം റിട്ടയർമെൻറ് ലൈഫ് ഒക്കെ ആകുമ്പോഴാണ് നമ്മൾ വാർദ്ധക്യത്തിലൂടെ കടന്നുപോകുന്നത്.. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഈ ഒരു സമയത്ത് വളരെയധികം മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്..
അതായത് ഹോർമോണൽ ചേഞ്ചസ് വരാം അതുപോലെ തന്നെ മെന്റലി ഒരുപാട് ചേഞ്ചസ് വരാം.. അതുപോലെ ഫിസിക്കൽ ആയിട്ടും ഒരുപാട് മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്.. ഇന്ന് നമുക്ക് സ്ത്രീകൾക്ക് 50 വയസ്സിനുശേഷം അവരുടെ ആരോഗ്യം നിലനിർത്താൻ വേണ്ടി എന്തൊക്കെ ചെയ്യണം എന്ന് നോക്കാം.. 50 വയസ്സ് എന്ന് പറയുന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു ഏജ് പിരീഡ് തന്നെയാണ്.. കാരണം അവർക്ക് റെഗുലർ ആയിട്ട് വന്നുകൊണ്ടിരുന്ന മെൻസസ് ആ ഒരു സമയത്ത് ചിലപ്പോൾ രണ്ടുമാസം വരാതെ എനിക്കും അല്ലെങ്കിൽ ഒരു വർഷം വരാതെ ഇരിക്കും എന്നിട്ട് അതിനുശേഷം വരുന്നത് കാണാം..
അങ്ങനെ അതിൻറെ ഒരു ഫ്ലോ കുറഞ്ഞു കുറഞ്ഞു വന്നിട്ട് അത് പതിയെ നിൽക്കുന്ന ഒരു സമയം കൂടിയാണ് ഇത്.. ഇത്തരത്തിൽ സംഭവിക്കുന്നതിന് നമ്മൾ പൊതുവേ ആർത്തവവിരാമം എന്ന് പറയുന്നു.. ഈയൊരു സമയമാകുമ്പോഴേക്കും നമ്മുടെ ശരീരത്തിലെ ഈസ്ട്രജൻ ഹോർമോൺ അളവ് വളരെയധികം കുറഞ്ഞു കുറഞ്ഞു വരും.. നമ്മുടെ സ്ത്രീകളുടെ ശരീരത്തിന് കൂടുതൽ പ്രൊട്ടക്ട് ചെയ്യുന്ന ഒരു ഹോർമോൺ ആണ് ഈ പറയുന്ന ഈസ്ട്രജൻ..
ശരീരത്തെ ബാധിക്കുന്ന പല അസുഖങ്ങളെയും തടയുന്നതും അതുപോലെ നമ്മുടെ ശരീരം കൂടുതൽ ബാലൻസിൽ കൊണ്ടുപോകാൻ സഹായിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു ഹോർമോൺ കൂടിയാണ് ഈ പറയുന്ന ഈസ്ട്രജൻ.. 50 വയസ്സ് കഴിഞ്ഞ സമയത്ത് ഈ പറയുന്ന ഹോർമോൺ ലെവൽ കുറയുമ്പോൾ നമ്മുടെ ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ ഇതുമൂലം സംഭവിക്കാൻ സാധ്യതയുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….