ശരീരത്തിൽ ക്രിയാറ്റിൻ ലെവൽ കൂടാതെ ഇരിക്കാനും കിഡ്നിയുടെ ആരോഗ്യ സംരക്ഷണത്തിനും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ശരീരത്തിൽ ക്രിയാറ്റിൻ ലെവൽ കൂടുക എന്ന് കേട്ടിട്ടില്ലേ.. ശരിക്കും പറഞ്ഞാൽ ഈ ക്രിയാറ്റിൻ എന്നു പറഞ്ഞാൽ എന്താണ്.. അത് ശരീരത്തിൽ കൂടുന്നത് കൊണ്ട് എന്തെല്ലാം ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നത്.. അതിൻറെ നോർമൽ വാല്യൂ എന്ന് പറയുന്നത് എത്രയാണ്.. അതുപോലെ നമ്മുടെ കിഡ്നിയുടെ ആരോഗ്യവും ആയിട്ട് ഈ ക്രിയാറ്റിന് ഉള്ള ബന്ധം എന്താണ്.. ഈ ക്രിയാറ്റിൻ എന്നു പറയുന്നത് നമ്മുടെ കിഡ്നി ശുദ്ധീകരിച്ച് ആയിട്ട് നമ്മുടെ ശരീരത്തിൽ നിന്നും ശുദ്ധീകരിച്ച് പുറന്തള്ളുന്ന ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ്..

ഈ ക്രിയാറ്റിൻ നോർമൽ ലെവൽ എന്ന് പറയുന്നത് .7 മുതൽ 1.2 വരെ ആണ്.. അത് ഇതിലും കൂടുതൽ ആയിട്ടുണ്ടെങ്കിൽ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം നമ്മുടെ കിഡ്നി 90 ശതമാനവും പണിമുടക്കി എന്നുള്ളതാണ്.. അതുപോലെതന്നെ ക്രിയാറ്റിൻ ലെവൽ പരിശോധിക്കുമ്പോൾ അത് നോർമലാണ് എന്ന് കരുതി നമ്മുടെ കിഡ്നി കൂടുതൽ ആരോഗ്യത്തോടെയാണ് ഇരിക്കുന്നത് എന്ന് തെറ്റിദ്ധരിക്കരുത്.. അപ്പോൾ ഇത്തരത്തിൽ ശരീരത്തിൽ ക്രിയാറ്റിൻ ലെവൽ കൂടുതലാണെങ്കിലും നിങ്ങൾ തീർച്ചയായും നിങ്ങളുടെ കിഡ്നി ഫംഗ്ഷൻ ടെസ്റ്റ് ചെയ്യേണ്ടതാണ്..

സത്യം പറഞ്ഞാൽ ഈ ക്രിയാറ്റിൻ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിന് അകത്ത് ഉണ്ടാകുന്ന ഒരു കെമിക്കലാണ്.. പ്രത്യേകിച്ച് നമ്മുടെ ശരീരത്തിൽ ഊർജ്ജം ഉണ്ടാകുന്ന സാഹചര്യത്തിൽ നമ്മുടെ മസിലുകളിൽ ഉണ്ടാകുന്ന ഒരു സാധനമാണ് ഇത്.. ഇത് ശരീരത്തിന് അകത്തുതന്നെ നിൽക്കാതെ നമ്മുടെ മൂത്രത്തിലൂടെ പുറന്തള്ളപ്പെടേണ്ട ഒന്നാണ്..

പലപ്പോഴും നിങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും ഒരുപാട് സിവ്യർ ആയിട്ട് എക്സസൈസ് ചെയ്യുന്ന ആളുകളിൽ ഈ പറയുന്ന ക്രിയാറ്റിൻ ലെവൽ വളരെയധികം വർദ്ധിക്കുന്നതായിട്ട് കണ്ടു വരാറുണ്ട്.. അതുമാത്രമല്ല ഇതിൻറെ ഭാഗമായിട്ട് പലർക്കും യൂറിക്കാസിഡ് ലെവൽ ശരീരത്തിൽ കൂടുന്നത് ആയിട്ടും കാണാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….