ഓരോരുത്തരുടെയും ശരീരപ്രകൃതം അനുസരിച്ച് വേണം ആരോഗ്യഗുണമുള്ള ഓരോ ടിപ്സുകളും ചെയ്യാൻ.. വിശദമായ അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ പലപ്പോഴും ആരോഗ്യപരമായി എന്തെങ്കിലും വീഡിയോ കാണുമ്പോൾ അല്ലെങ്കിൽ ചിലപ്പോൾ വല്ല ക്ലാസുകളും ഒക്കെ അറ്റൻഡ് ചെയ്യുമ്പോ അതിലെ ഡോക്ടർമാർ ആരോഗ്യമുള്ള ഒരു ജീവിതത്തിന് വേണ്ടി പലതരം ഭക്ഷണങ്ങൾ കഴിക്കാൻ അല്ലെങ്കിൽ ഡയറ്റ് എടുക്കാൻ ഒക്കെ പറയാറുണ്ട് അപ്പോൾ അതെല്ലാം കാണുമ്പോൾ നമ്മൾ ചിന്തിക്കാറുണ്ട് എന്നാൽ ഡോക്ടർ പറഞ്ഞ ഈ രീതി ഞാനും ഫോളോ ചെയ്യാം എന്നൊക്കെ..

പക്ഷേ നമ്മൾ ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ അതിൻറെ തായ് പ്രോപ്പർ ആയിട്ടുള്ള ഗൈഡൻസ് ഇല്ലാതെ ചെയ്താൽ അതായത് നമ്മുടെ ശരീരപ്രകൃതം എങ്ങനെയാണ് എന്നുള്ളത് ഓൺലൈൻ ആയിട്ട് ക്ലാസ് എടുക്കുന്ന ഡോക്ടർക്ക് ഒരിക്കലും അറിയില്ല. അതുപോലെ തന്നെയാണ് ആരോഗ്യമാസികകളിൽ ഇതുപോലെയുള്ളത് വായിക്കുമ്പോൾ അതിലുള്ള ഡോക്ടർമാർക്കും നമ്മുടെ ശരീരപ്രകൃതത്തെക്കുറിച്ച് ഒന്നുമറിയില്ല.. അവരെല്ലാം തന്നെ പൊതുവേയുള്ള ജനറൽ ആയിട്ടുള്ള കുറച്ചു കാര്യങ്ങളാണ് ഇത്തരത്തിൽ സംസാരിക്കുന്നത്..

അതുകൊണ്ടുതന്നെ നമ്മൾ ഇത്തരം കാര്യങ്ങൾ വിശ്വസിച്ചു കൊണ്ട് ഓരോ കാര്യങ്ങൾ ചെയ്യുമ്പോൾ എപ്പോഴും നമുക്ക് നല്ല രീതിയിൽ ആവണം എന്നില്ല.. ചിലപ്പോൾ അതെല്ലാം ചെയ്തിട്ട് നമുക്ക് മോശം രീതിയിലുള്ള എക്സ്പീരിയൻസ് ഉണ്ടാവാം.. അതുകൊണ്ട് നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം നമ്മുടെ ശരീരപ്രകൃതം എങ്ങനെയാണ് എന്ന് നോക്കിയിട്ട് വേണം ഓരോ കാര്യങ്ങൾ ചെയ്യാനും പ്രവർത്തിക്കാനും..

അതായത് ചില ആളുകളുണ്ട് അവർ എത്ര ഭക്ഷണം കഴിച്ചാലും അവരുടെ ശരീരം ഒരിക്കലും വണ്ണം വയ്ക്കില്ല.. അപ്പോൾ ഇത്തരം ആളുകളെ ശരീരഭാരം കൂട്ടാൻ ആയിട്ട് ഇതുപോലുള്ള ഓരോ കാര്യങ്ങൾ കേട്ടിട്ട് അതുപോലെയൊക്കെ ചെയ്യാൻ നിന്നാൽ അതിൻറെ ഭാഗമായിട്ട് നമ്മുടെ ശരീരത്തിലെ മറ്റ് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….