ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് കുട്ടികളെയും അതുപോലെതന്നെ പ്രായമായ ആളുകളെയും ഒക്കെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന അല്ലെങ്കിൽ അവരിൽ വളരെയധികം പ്രയാസങ്ങൾ ഉണ്ടാക്കുന്ന ഒരു പ്രധാനപ്പെട്ട അസുഖമാണ് കഫക്കെട്ട് എന്ന് പറയുന്നത്.. എന്തുകൊണ്ടാണ് ഇത് അവരിൽ ഇത്രയും പ്രയാസം ഉണ്ടാക്കുന്നത് .. നമുക്കറിയാം കഫക്കെട്ട് ഉണ്ടാകുമ്പോൾ അതിൻറെ കൂടെ ചുമ അതുപോലെ തുമ്മൽ ജലദോഷം അതുപോലെതന്നെ പനി തുടങ്ങിയ ഒരുപാട് അസുഖങ്ങൾ കാണാറുണ്ട്..
അതുപോലെ ഈ ചുമ വരുന്നത് കൂടുതലും രാത്രി സമയങ്ങളിൽ ആയിരിക്കും.. ഇത് മൂലം അവരുടെ ഉറക്കം രാത്രി നഷ്ടപ്പെടാറുണ്ട്.. അത് മൂലം തന്നെ പിറ്റേദിവസം അവർക്ക് വല്ലാത്ത ക്ഷീണം അനുഭവപ്പെടാറുണ്ട്.. അതുകൊണ്ടുതന്നെ പലരും ഈ ഒരു പ്രശ്നം കാരണം വളരെയധികം ബുദ്ധിമുട്ടുണ്ടാകുന്നു എന്നൊക്കെ പറയാറുണ്ട്.. ഇനി എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഈ പറയുന്ന കഫക്കെട്ട് ഉണ്ടാകുന്നത് എന്ന് നോക്കാം.. ആദ്യത്തെ ഒരു കാരണം എന്ന് പറയുന്നത് അലർജിയാണ്..
നമുക്കറിയാം ചില കുട്ടികൾക്കും അതുപോലെ തന്നെ മുതിർന്നവർക്ക് ഒക്കെ ചില ഭക്ഷണ സാധനങ്ങൾ കഴിക്കുമ്പോൾ അതായത് പാൽ അടങ്ങിയ ഉൽപ്പന്നങ്ങൾ അതുപോലെ മുട്ട തുടങ്ങിയ സാധനങ്ങളോടൊക്കെ അലർജി വരാറുണ്ട്.. അതുപോലെതന്നെ പൊടിയോട് അലർജി ഉണ്ടാവാം.. അതുപോലെ ചില ആളുകൾക്ക് ചില വസ്ത്രങ്ങൾ ധരിക്കുമ്പോൾ അതുപോലെ ചില പെർഫ്യൂം അടിക്കുമ്പോൾ അതുപോലെ ചില മരുന്നുകൾ കഴിക്കുമ്പോൾ ഒക്കെ പല ആളുകൾക്കും പലതരം അലർജി പ്രോബ്ലംസ് ഉണ്ടാകാറുണ്ട്..
കുട്ടികളിലെടുത്ത് നോക്കുകയാണെങ്കിൽ ഒരു വയസ്സ് മുതൽ 14 വയസ്സ് വരെയുള്ള കുട്ടികളിലെ ഡസ്റ്റ് അലർജി കൊണ്ടുവരാറുണ്ട്.. ഇത്തരത്തിൽ പൊടിപടലങ്ങൾ ഒക്കെ അടിഞ്ഞുകൂടി അവർക്ക് ജലദോഷം അതുപോലെതന്നെ ചുമ കഫക്കെട്ട് പോലുള്ള പ്രശ്നങ്ങൾ ആയി മാറാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….