കുളിക്കുമ്പോൾ ഏതാണ് നല്ല സമയം അല്ലെങ്കിൽ മോശമായ സമയം.. അസമയങ്ങളിൽ കുളിക്കുന്നത് വഴി ജീവിതത്തിൽ ക്ലേശങ്ങൾ ഉണ്ടാകുമോ..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമ്മൾ കുളിക്കുന്ന സമയം ഏതാണ് നല്ലത് അല്ലെങ്കിൽ ഏതാണ് മോശമായ സമയം എന്നുള്ളതിനെ കുറിച്ചാണ്.. ഇത്തരം മോശമായ സമയങ്ങളിൽ നമ്മൾ കുളിക്കുന്നത് വഴി നമുക്ക് എന്താണ് സംഭവിക്കുന്നത് അല്ലെങ്കിൽ ഇതുവഴി നമുക്ക് വല്ല ദോഷവും ജീവിതത്തിലേക്ക് വന്നുചേരുമോ.. അതായത് അസമയങ്ങളിൽ കുളിക്കുന്നത് വഴി നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും ക്ലേശങ്ങൾ ഉണ്ടാകുമോ എന്നുള്ളതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത്..

പൊതുവേ മലയാളികൾ കൂടുതലും ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് അവരുടെ ശരീര ശുദ്ധി വരുത്തുക എന്നുള്ളത്.. മാനസികവും ശാരീരികവുമായ ഉന്മേഷങ്ങൾക്ക് ദിവസേന ഉള്ള ദേഹശുദ്ധി വളരെ അത്യാവശ്യവും അതുപോലെ ഗുണകരവും ആണ്.. എന്നാൽ നമ്മുടെ ഈ സ്നാനം ജ്യോതിഷവും ശാസ്ത്രവും തമ്മിൽ ബന്ധമുണ്ട് എന്നാണ് പൊതുവേ പറയുന്നത്..

നമ്മൾ കുളിക്കുന്ന സമയവുമായി ബന്ധപ്പെട്ടാണ് ഒരുപാട് വിശ്വാസങ്ങൾ ഇന്ന് നിലനിൽക്കുന്നത്.. നിങ്ങൾക്ക് അറിയാത്ത ഒരു കാര്യം പറയാം പൊതുവേ എല്ലാവരും രാവിലെ കുളിക്കാറുണ്ട് എന്നാൽ അതിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം എട്ടുമണിക്ക് ശേഷം ഉള്ള കുളി നമുക്ക് വളരെയധികം ദോഷം ഉണ്ടാക്കും എന്നാണ് വിശ്വാസം.. അതായത് എട്ടുമണിക്ക് ശേഷം നിങ്ങൾ കുളിക്കുമ്പോൾ അത് നിങ്ങളുടെ ജീവിതത്തിലെ ക്ലേശം അതുപോലെതന്നെ കഷ്ടപ്പാട് ദുഃഖം കുടുംബത്തിലെ ദാരിദ്രം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുവാൻ കാരണമാകുന്നു.. അതേസമയം വൈകിട്ട് സൂര്യാസ്തമയത്തിനുശേഷം കുളിക്കുന്നതായിരിക്കും ഏറ്റവും ഉത്തമം..

അതായത് രാവിലെ കുളിക്കുന്നതിനേക്കാൾ വൈകുന്നേരം കുളിക്കുന്നതായിരിക്കും ഏറ്റവും നല്ലത്.. അതും സൂര്യൻ അസ്തമിച്ചു കഴിഞ്ഞതിനുശേഷം കുളിക്കുന്നതായിരിക്കും ഏറ്റവും ഉത്തമം.. ഇത്തരത്തിൽ ചെയ്യുന്നതിലൂടെ നമ്മുടെ ജീവിതത്തിൽ ഒരുപാട് പോസിറ്റീവ് ആയിട്ടുള്ള ഗുണങ്ങൾ വന്നുചേരും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….