ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമുക്ക് എല്ലാവർക്കും അറിയാം മഴക്കാലം ആവാനായി എന്നുള്ളത് അപ്പോൾ ഇനി ഒരുപാട് അസുഖങ്ങൾ വരാൻ സാധ്യതയുണ്ട്.. കൂടുതലായിട്ടും വൈറൽ പനികളും അതുപോലെതന്നെ ജലജന്യ രോഗങ്ങളും ഉണ്ടായിരിക്കും കൂടാതെ തന്നെ കൊതുകുകൾ പരത്തുന്ന രോഗങ്ങൾ.. അതുപോലെ എലിപ്പനികൾ തുടങ്ങി എല്ലാവിധ രോഗങ്ങളും വരുന്ന ഒരു കാലാവസ്ഥയാണ് ഈ പറയുന്ന മഴക്കാലം എന്നുള്ളത്.. അപ്പോൾ ഈ മഴക്കാലത്ത് പനി ബാധിച്ചുവരുന്ന ആളുകളുടെ എണ്ണം വളരെയധികം വർദ്ധിക്കുന്നത് കാണുന്നുണ്ട്..
അതുപോലെ ഇത്തരക്കാർക്ക് ചിലപ്പോൾ 104 ഡിഗ്രി വരെ ഇവരുടെ പനി.. അതുപോലെതന്നെ കണ്ണുകൾക്ക് പിന്നിൽ ആയിട്ട് അതിശക്തമായ വേദന അനുഭവപ്പെടാം.. അതുപോലെതന്നെ ശരീരത്തിൽ എല്ലാ ഭാഗത്തും ചുവന്ന പാടുകൾ വരാം.. അതുപോലെതന്നെ ജോയിൻറ് പെയിൻ അതുപോലെ മസിൽ പെയിൻ തുടങ്ങിയ ബുദ്ധിമുട്ടുകളും ആയിട്ട് ഒരുപാട് ആളുകൾ ക്ലിനിക്കിലേക്ക് വരാറുണ്ട്.. ഇത്തരം ലക്ഷണങ്ങളൊക്കെ ഉണ്ടെങ്കിൽ തീർച്ചയായും ശ്രദ്ധിക്കുക ഒരുപക്ഷേ നിങ്ങൾക്ക് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ ആയിരിക്കാം..
എന്തൊക്കെയാണ് ഡെങ്കിപ്പനിയുടെ മറ്റു ലക്ഷണങ്ങൾ എന്നും എന്താണ് ഡെങ്കിപ്പനി എന്നും ഇത് എങ്ങനെയാണ് പകരുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാം.. നമുക്കറിയാം നമ്മുടെ കേരളത്തിലെ ഇപ്പോൾ ഒട്ടുമിക്ക ജില്ലകളിലും മാലിന്യങ്ങൾ വളരെയധികം വർദ്ധിച്ചുവരികയാണ്..
മാലിന്യം വർദ്ധിക്കുന്നതിന്റെ കൂടെ തന്നെ കൊതുകുകൾ മുട്ടയിട്ട് പെരുകുന്നതും തുടങ്ങിയ ഒരുപാട് പ്രശ്നങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.. അതായത് നമുക്ക് അസുഖങ്ങൾ പരത്തുന്ന ഒരുപാട് ജീവികളും അമിതമായി പെരുകിക്കൊണ്ടിരിക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…