തന്റെ ചേച്ചിയെ തേടി വീട്ടിലേക്ക് വന്ന വ്യക്തിയോടു മോശമായി പെരുമാറിയ അനിയനും അനിയത്തിയും.. എന്നാൽ സംഭവിച്ചത്..

ആരാ നിങ്ങളോ.. നിങ്ങൾക്ക് ഇനിയും മതിയായില്ലേ.. എൻറെ ചേച്ചിയെ പുറത്തുനിന്ന് ശല്യം ചെയ്യുന്നത് പോരാഞ്ഞിട്ടാണോ ഇപ്പോൾ വീട്ടിൽ വന്നു ശല്യം ചെയ്യുന്നത്.. നിങ്ങൾ ഇപ്പോൾ ഇവിടുന്ന് പോയില്ലെങ്കിൽ ഞാൻ നിലവിളിച്ച് ആളെ കൂട്ടും.. എൻറെ ചേട്ടൻ ഉണ്ട് അകത്ത്.. അവൻ എങ്ങാനും നിങ്ങളെ കണ്ടാൽ നിങ്ങൾ വന്നതുപോലെ ഒരിക്കലും തിരിച്ചു പോവില്ല.. വെറുതെ തടി കേടാക്കണ്ട എങ്കിൽ വേഗം തിരിച്ചു പൊക്കോളൂ.. ആരാ അനു അവിടെ.. അത് അരുണേട്ടാ ഇന്നലെ അമ്പലത്തിൽ വച്ച് ചേച്ചിയുടെ പുറകെ നടന്നില്ലേ ആ മനുഷ്യനാണ്.. ഇപ്പോൾ നമ്മുടെ വീട്ടിലേക്കും വന്നിരിക്കുന്നു..

അത് കേട്ടതും അരുൺ വേഗം പുറത്തേക്ക് വന്നു.. എന്താടോ തൻറെ പ്രശ്നം.. താടിയും മുടിയും ഒക്കെ നരച്ച തുടങ്ങിയിട്ടും തന്റെ ഈ സ്വഭാവത്തിന് ഇനിയും മാറ്റം വന്നില്ലേ അത് ഇനിയും അവസാനിപ്പിക്കാൻ ആയിട്ടില്ലേ.. നാണമില്ലേടാ നിനക്ക്.. എനിക്ക് സന്ധ്യയെ ഒന്ന് കാണണം. കുറച്ച് സംസാരിക്കണം.. അതുകൊണ്ട് നിങ്ങൾ അവളെ ഒന്ന് വിളിക്കുമോ.. ഇറങ്ങിപ്പോടാ എന്റെ വീട്ടിൽ നിന്ന് അതും പറഞ്ഞതും അരുൺ അയാളെ പിടിച്ച് തള്ളിയതും ഒപ്പമായിരുന്നു..

അയാൾ പെട്ടെന്ന് മുറ്റത്തേക്ക് തെറിച്ച് വീണു.. ഇതെല്ലാം കണ്ടുകൊണ്ട് സന്ധ്യ പുറത്തേയ്ക്ക് ഓടിവന്നു.. അരുൺ നീ എന്താണ് ഈ കാണിച്ചത്.. എന്തിനാണ് നീ അദ്ദേഹത്തെ ഉപദ്രവിച്ചത്.. അദ്ദേഹമോ എന്താണ് ചേച്ചിക്ക് ഒരു ഇളക്കം.. ഈ വയസ്സാൻ കാലത്ത് പുതിയ വല്ല ആഗ്രഹവും ഉണ്ടോ ചേച്ചിക്ക്.. ഇവിടെ വീട്ടിൽ ഇവളുടെ കല്യാണം ഉറപ്പിച്ചു വെച്ച കാര്യം മറക്കണ്ട.. എന്നെ നാണം കെടുത്താനുള്ള ഉദ്ദേശമാണ് മനസ്സിൽ എങ്കിൽ ചേച്ചിയാണ് എന്ന് പോലും നോക്കില്ല കൊന്നുകളയും..

എല്ലാം കേട്ടുകൊണ്ട് സാരിയുടെ തലപ്പ് കൊണ്ട് കണ്ണുകൾ തുടച്ച് അവൾ അകത്തേക്ക് കയറിപ്പോയി.. അയാൾ മുറ്റത്ത് നിന്ന് എഴുന്നേറ്റ് പതുക്കെ അരുണിന്റെ അടുത്തേക്ക് വന്നു.. എടാ ചെക്കാ നീ എന്നെ തല്ലിയാൽ എനിക്ക് തിരിച്ചു തല്ലാൻ കഴിയാഞ്ഞിട്ട് അല്ല.. ഞാനത് വേണ്ട എന്ന് വച്ചതാണ്.. പിന്നെ ഈ താടിയും മുടിയും എല്ലാം നരച്ചത് എനിക്ക് പ്രായമായതുകൊണ്ടല്ല.. 18 വർഷമായി നിൻറെ ചേച്ചിയെ കുറിച്ച് മാത്രം ചിന്തിച്ച് നരച്ചു പോയതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…