തൻറെ ഭർത്താവിൻറെ സ്നേഹം മനസ്സിലാക്കാതെ തെറ്റിദ്ധാരണയുടെ പേരിൽ ഡിവോഴ്സ് ആവശ്യപ്പെട്ട ഭാര്യയ്ക്ക് സംഭവിച്ചത് കണ്ടോ…

പറയൂ അഖില നീ എന്താണ് തീരുമാനിച്ചത്.. നാലുമാസം ആയല്ലോ നിങ്ങൾ വേർപിരിഞ്ഞ താമസിക്കുന്നു.. ഇനിയെങ്കിലും ഒരുമിച്ച് കൂടെ.. കൗൺസിലിംഗ് റൂമിൽ കൗൺസിലറുടെ മുൻപാകെ തല ഉയർത്തിക്കൊണ്ട് അഖില അഭിമാനത്തോടുകൂടി പറഞ്ഞു എനിക്ക് ഇനി ഇയാളെ വേണ്ട.. സഹിക്കാവുന്നതിലും ഒരുപാട് ഞാൻ സഹിച്ചു.. അതുകൊണ്ട് ഞാൻ എൻറെ അച്ഛൻറെയും അമ്മയുടെയും ഒപ്പം പോകുന്നു.. എനിക്ക് ഡിവോഴ്സ് വേണം.. എനിക്ക് ഇയാളെ അംഗീകരിക്കാനോ അല്ലെങ്കിൽ ഇനിയും ഉൾക്കൊള്ളാനോ കഴിയില്ല.. എനിക്ക് ഇനി സമാധാനത്തോടുകൂടി ജീവിക്കണം..

അഖിലയുടെ ഉറച്ച ശബ്ദം കേട്ട് അടുത്ത സീറ്റിൽ ഇരുന്ന ശ്രീനാഥ് അവളെ അനുകമ്പയോടെ നോക്കി.. തൻറെ പ്രാണസഖി ജീവൻറെ നല്ല പാതിയാണ്.. അവളുടെ സന്തോഷമാണ് തന്റെയും.. അപ്പോൾ കൗൺസിലർ ചോദിച്ചു ശ്രീനാഥ് എന്താണ് താങ്കളുടെ അഭിപ്രായം.. അഖിലയുടെ ഇഷ്ടം അതാണെങ്കിൽ വേർപിരിയാം.. പക്ഷേ എനിക്ക് ഡിവോസിന് താല്പര്യം ഇല്ല.. അവൾക്ക് ഇനി ജീവിതത്തിൽ എപ്പോഴെങ്കിലും എന്നെ വേണമെന്ന് തോന്നുകയാണെങ്കിൽ അവൾക്ക് എൻറെ അടുക്കലേക്ക് തിരികെ വരാം കാരണം എനിക്ക് അവളെ അത്രത്തോളം ഇഷ്ടമാണ്.. അഖില എന്തായാലും മാതാപിതാക്കളോടൊപ്പം പൊയ്ക്കോളൂ.

ശ്രീനാഥ് നിങ്ങൾ ഒരാളുടെ താൽപര്യക്കുറവ് മൂലം ഇത് കോടതി അംഗീകരിക്കില്ല എന്തായാലും നന്നായി ആലോചിച്ച തീരുമാനിക്കും.. ഇനി രണ്ടുമാസം കഴിഞ്ഞ് കൗൺസിലിങ്ങിന് ഒരിക്കൽ കൂടി ഹാജരാക്കണം.. ഒപ്പുവെച്ച് അവർ രണ്ടുപേരും റൂമിൽ നിന്ന് ഇറങ്ങി.. പുറത്തേക്കിറങ്ങിയതും ഇടവപ്പാതി നല്ല തകർത്ത് പെയ്യുകയാണ്.. അവളുടെ മുടിയിഴകൾ ചെറുകാറ്റിൽ പതിയെ മുഖത്ത് വന്ന് പതിയുന്നുണ്ടായിരുന്നു..

പക്ഷേ അത് അവൾ കുറച്ച് അഹങ്കാരത്തോടു കൂടി മാറ്റി.. അതിനുശേഷം അവൾ കൂടുതൽ ധൃതിയിൽ അവളുടെ കാറിൻറെ അടുത്തേക്ക് നടന്നു.. ഇടവപ്പാതി അതിശക്തമായി പെയ്യുന്നതുകൊണ്ടുതന്നെ അവളുടെ കുടയിൽ അത് ശക്തിയായി പതിച്ചു.. അഖില അവളുടെ വീട്ടിലെ ഇളയ പുത്രിയാണ്.. അവൾക്ക് രണ്ട് ചേട്ടൻമാർ ആണ് ഉള്ളത്.. വീട്ടിലെ ചെറുത് ആയതുകൊണ്ട് തന്നെ അച്ഛനും അമ്മയും ഏട്ടന്മാരും എല്ലാം കൂടുതൽ കൊഞ്ചിച്ച് വഷളാക്കിയിട്ടുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…