നമ്മുടെ ഭക്ഷണരീതിയിൽ ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ വിളർച്ച അല്ലെങ്കിൽ അനീമിയ വരാതെ തടയാൻ കഴിയും…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ക്ലിനിക്കിലേക്ക് ഒരുപാട് അമ്മമാർ അവരോട് കുട്ടികളെ കൊണ്ടുവരാറുണ്ട് അതായത് ഓർമ്മക്കുറവ് അല്ലെങ്കിൽ തലവേദന തലകുറക്കം അല്ലെങ്കിൽ ശ്രദ്ധക്കുറവ് എന്നൊക്കെ പറഞ്ഞിട്ട്.. നമുക്ക് കുട്ടിയെ കാണുമ്പോൾ തന്നെ മനസ്സിലാകാറുണ്ട് കാരണം വിളർച്ചയാണ് എന്നുള്ളത്. ഇന്ന് നമുക്ക് വിളർച്ച എന്നുള്ള ഒരു അസുഖത്തെക്കുറിച്ച് സംസാരിക്കാം.

എന്താണ് വിളർച്ച എന്ന് പറയുന്നത്. അതുപോലെ ഈയൊരു വിളർച്ച എന്തുകൊണ്ടാണ് ഉണ്ടാകുന്നത് ഇത് നമുക്ക് എങ്ങനെ പരിഹരിക്കാൻ കഴിയും അതിനായിട്ട് നമ്മൾ ഭക്ഷണം കാര്യങ്ങളിൽ എന്തെല്ലാം ശ്രദ്ധിക്കണം. അനീമിയ എന്ന് പറഞ്ഞാൽ നമ്മുടെ ശരീരത്തിലെ ഹീമോഗ്ലോബിൻ അളവ് അല്ലെങ്കിൽ ചുവന്ന രക്താണുക്കളുടെ അളവ് ശരീരത്തിൽ കുറയുന്ന അവസ്ഥയാണ് അനീമിയ.. നോർമൽ ആയിട്ട് എത്രയാണ് ശരീരത്തിൽ ഹീമോഗ്ലോബിൻ അളവ് വേണ്ടത് എന്ന് നോക്കാം.. പുരുഷന്മാരിൽ ആണെങ്കിൽ 13 മുതൽ 16 വരെയും അതുപോലെ സ്ത്രീകളിൽ 12 മുതൽ 15 വരെയും..

കുട്ടികളിൽ ആണെങ്കിൽ 11 മുതൽ 13 വരെയും.. ഇനി ഗർഭിണികളിൽ ആണെങ്കിൽ 11 മുതൽ 13 വരെയാണ് വേണ്ടത്.. ഇനി നമുക്ക് എന്തുകൊണ്ടാണ് ഈ ഒരു വിളർച്ച എന്നുള്ള പ്രശ്നം ഉണ്ടാവുന്നത് എന്ന് നോക്കാം.. പ്രധാനമായിട്ടും മൂന്ന് കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ ഒരു അസുഖം നമ്മളെ ബാധിക്കുന്നത്..

അതിൽ ഒന്നാമത്തെ കാരണം നമ്മുടെ ശരീരത്തിൽ നിന്നും അനാവശ്യമായി രക്തം നഷ്ടപ്പെടുന്നത് ഇതിന് കാരണം ആയേക്കാം.. ഉദാഹരണമായിട്ട് നമുക്ക് എന്തെങ്കിലും ആക്സിഡൻറ് സംഭവിച്ചാൽ ഒരുപാട് രക്തം പോവാറുണ്ട് അതുമൂലം ഇത്തരത്തിൽ ഒരു അസുഖം വരാം അല്ലെങ്കിൽ സ്ത്രീകൾക്ക് അവരുടെ ആർത്തവസമയത്ത് ചിലപ്പോൾ അമിതമായ ബ്ലീഡിങ് ഉണ്ടാവാം.. അതുമൂലവും ഈ ഒരു പ്രശ്നം വരാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…