സൈനസൈറ്റിസ് രോഗ സാധ്യതകൾ ഉണ്ടെങ്കിൽ ശരീരത്തിൽ പ്രധാനമായും കണ്ടുവരുന്ന ലക്ഷണങ്ങൾ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചു ആണ്.. ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് സൈനസൈറ്റിസ് അഥവാ നമ്മുടെ എയർ ക്യാവിറ്റികളിൽ വരുന്ന നീർക്കട്ട് എന്ന് പറയുന്നത്.. അപ്പോൾ നമുക്ക് ആദ്യം എന്താണ് സൈനസൈറ്റിസ് എന്നുള്ളതിനെ കുറിച്ച് നോക്കാം.. നമ്മുടെ അടുത്തേക്ക് വരുന്ന ഒട്ടുമിക്ക ആളുകളും പറയുന്ന ഒരു പ്രശ്നമാണ് ആൾക്ക് നല്ല തലവേദന ഉണ്ട് അതുപോലെതന്നെ മൂക്കടപ്പ് മൂക്കൊലിപ്പ് തൊണ്ട ഒക്കെ അടഞ്ഞു പോയതുപോലെ തോന്നുന്നുണ്ട്.. അതുപോലെ കണ്ണിന് പുറകുവശത്ത് നല്ല വേദന ഉണ്ട്..

അതുപോലെ തന്നെ അവർക്ക് ശ്വസിക്കാൻ വളരെ ബുദ്ധിമുട്ട് തോന്നുന്നു.. അതുപോലെ മൂക്കിനുള്ളിൽ ദശ വളർന്നത് പോലെ ഒക്കെ തോന്നുന്നുണ്ട് എന്നൊക്കെ പറയാറുണ്ട്.. ഒരുപക്ഷേ ഇതെല്ലാം സൈനസൈറ്റിസ് എന്നുള്ള രോഗത്തിൻറെ ലക്ഷണങ്ങൾ ആവാം.. അതുകൊണ്ടുതന്നെ നമുക്ക് ആദ്യം എന്താണ് സൈനസൈറ്റിസ് എന്നുള്ളതിനെ കുറിച്ച് വിശദമായി മനസ്സിലാക്കാം.. ആദ്യം തന്നെ നമുക്ക് എന്താണ് സൈനസ് എന്ന് നോക്കാം.. സൈനസ് എന്നു പറഞ്ഞാൽ കുറച്ച് സ്പേസ് അഥവാ സ്ഥലം എന്നാണ് ഉദ്ദേശിക്കുന്നത്..

നമ്മുടെ തലയൊട്ടിയിൽ മുഖത്തിന്റെ ഭാഗത്ത് മൂക്കിൻറെ ഇരുവശങ്ങളിൽ ഒക്കെ ആയിട്ട് നമുക്ക് കാണാൻ കഴിയുന്ന കുറച്ച് എയർ സ്പേസുകൾ ആണ് സൈനസുകൾ എന്നു പറയുന്നത്.. ഈ സൈനസുകൾ തന്നെ പലതരത്തിലുണ്ട്.. അതായത് മാക്സിലറി സൈനസ് ഉണ്ട്.. ഫ്രോണ്ടൽ സൈനസ് ഉണ്ട്..

ഈ സൈനസുകൾ എല്ലാം തന്നെ നമ്മുടെ മുഖത്തിന്റെ പല ഭാഗങ്ങളിൽ എയർ സ്പേസുകൾ ആയിട്ട് നിൽക്കുന്നതാണ്.. ഇനി നമുക്ക് എന്താണ് ഈ പറയുന്ന സൈനസുകളുടെ ഫംഗ്ഷൻ എന്ന് നോക്കാം.. നമുക്കറിയാം നമ്മൾ വായൂ ശ്വസിക്കുമ്പോൾ അത് നേരിട്ട് നമ്മുടെ ശ്വാസകോശത്തിൽ എത്തുകയല്ല ചെയ്യുന്നത്.. പകരം ഈ പറയുന്ന എയർ സ്പേസുകളിൽ കൂടെ കടന്നിട്ടാണ് അത് നമ്മുടെ ശ്വാസകോശത്തിലേക്ക് എത്തുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….