ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. 50 വയസ്സിന് മുകളിലുള്ള പുരുഷന്മാരിൽ ഒക്കെ 50% വരെ ബാധിക്കുന്ന അതുപോലെതന്നെ 60 വയസ്സിനുശേഷം 70% വരെ ബാധിക്കാൻ സാധ്യതയുള്ള ഒരു രോഗാവസ്ഥയെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്.. അത് മറ്റൊന്നുമല്ല പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന വീക്കത്തെ കുറിച്ചാണ്.. സാധാരണ വികസിതമായ വിദേശരാജ്യങ്ങളിൽ ഒക്കെയാണ് ഈ ഒരു പ്രശ്നം കൂടുതലായും കണ്ടുവന്നിരുന്നത്..
പക്ഷേ ഇന്ന് ഇന്ത്യയിൽ ഈ ഒരു അസുഖം വളരെ വ്യാപകമായി തന്നെ ആളുകളിൽ കണ്ടുവരുന്നു.. 70 വയസ്സിനുശേഷം പുരുഷന്മാരുടെ സാധാരണയായിട്ട് ഈ പറയുന്ന അസുഖങ്ങൾ കണ്ടു വരാറുണ്ട്.. പക്ഷേ ഇന്നത്തെ സ്ഥിതി അങ്ങനെയല്ല നമ്മുടെ നാട്ടിലെ 40 വയസ്സ് കഴിഞ്ഞ പുരുഷന്മാരിൽ ഈ അസുഖം വളരെയധികം കണ്ടുവരുന്നു.. അപ്പോൾ എന്തുകൊണ്ടാണ് പുരുഷന്മാരിൽ ഇത്തരത്തിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ വീക്കം വരുന്നത്..
ഇത് നമുക്ക് എങ്ങനെ പരിഹരിക്കാൻ സാധിക്കും അതുപോലെ ഈയൊരു ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ എന്തൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ ആയിട്ട് കാണിക്കുന്നത് തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്.. ഈയൊരു പ്രധാനപ്പെട്ട ഗ്രന്ഥി സ്ഥിതിചെയ്യുന്നത് നമ്മുടെ യൂറിനറി ബ്ലാഡറിന്‍റെ അതായത് മൂത്ര അറയുടെ തൊട്ട് അടുത്ത് ആയിട്ടാണ്.. ഇതിൻറെ സമീപത്ത് കൂടിയാണ് മൂത്രനാളം ഒക്കെ കടന്നുപോകുന്നത്..
ഇതിൻറെ പുറകിലായിട്ടാണ് നമ്മുടെ മലാശയവും അതുപോലെതന്നെ മലദ്വാരവും ഒക്കെ കാണപ്പെടുന്നത്.. അതുകൊണ്ടുതന്നെ ഈ ഒരു പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ വരുന്ന ഏതൊരു ബുദ്ധിമുട്ടുകളും അതിനുചുറ്റുമുള്ള മറ്റ് അവയവങ്ങളെ അല്ലെങ്കിൽ ഭാഗങ്ങളെ കൂടി ബാധിക്കാൻ സാധ്യതയുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…