എന്താണ് അലർജിക് ക്രൈനൈറ്റിസ് എന്ന് പറയുന്നത്.. ഇത് ആർക്കെല്ലാമാണ് വരാൻ സാധ്യതയുള്ളത്..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് സൈനസസ് എന്ന ഒരു വിഷയത്തെക്കുറിച്ചും അതിൽ വരുന്ന പ്രധാനപ്പെട്ട രോഗങ്ങളെ കുറിച്ചും ആണ്. ഈ സൈനസസ് എന്നു പറയുന്നത് നമ്മുടെ മൂക്കിൻറെ 2 അറ്റത്തും നാല് ചെറിയ സെറ്റുകൾ ആയിട്ട് അതായത് ഇവയെല്ലാം ചെറിയ ചെറിയ അറകളാണ്.. ഈ ചെറിയ അറകൾ നമ്മുടെ മൂക്കിൻറെ 2 സൈഡിലേക്ക് ചെറിയ വാതിൽ രൂപത്തിലാണ് തുറക്കുന്നത്..

നമ്മുടെ പ്രധാനമായും മനസ്സിലാക്കേണ്ട കാര്യം എന്താണ് എന്ന് ചോദിച്ചാൽ മൂക്കിൻറെ ഭാഗത്തുള്ള നമ്മുടെ പുറത്തുള്ള ചർമം പോലെ തന്നെ ഉള്ളിലും ഒരു ലയർ ഉണ്ട്.. അത് നമ്മുടെ മൂക്കിലും അതുപോലെ തന്നെ ഈ സൈനസസ് എന്ന ഭാഗത്തുമുണ്ട്.. അതിനെ നമ്മൾ മ്യൂക്കോസ എന്നും പറയും.. ഈ മ്യൂക്കോസ എന്ന് പറയുന്നത് നമ്മുടെ മൂക്കിൻറെ ഉൾഭാഗത്ത് നമ്മൾ വിശ്വസിക്കുന്ന വായുവിലെ എന്തെങ്കിലും പൊടിയോ അല്ലെങ്കിൽ വല്ല പൂകയും ഒക്കെ ഉണ്ടെങ്കിൽ ഈ മ്യൂക്കോസ അത് കണ്ടാൽ റിയാക്ട് ചെയ്യും..

ഇത് നമ്മുടെ ശരീരത്തിലുള്ള ഒരു പ്രതിരോധശക്തി തന്നെയാണ്.. ഈ മ്യൂക്കോസ എന്നു പറയുന്നത് ഉദാഹരണമായിട്ട് ഒരു അലർജി ഉള്ള രോഗി ശ്വസിക്കുന്ന വായുവിൽ പൊടിയോ അല്ലെങ്കിൽ പുകയോ ഒക്കെ വന്ന് അത് നമ്മുടെ മൂക്കിന്റെ ഉള്ളിലേക്ക് കയറുമ്പോൾ പേഷ്യന്റ് അത് പുറത്തേക്ക് കളയാൻ വേണ്ടിയിട്ട് ഒരു 15 പ്രാവശ്യം എങ്കിലും തുമ്മും.. അപ്പോൾ മൂക്കിൻറെ ഉള്ളിൽ നിന്ന് തന്നെ ഈ മ്യൂക്കോസയിൽ നിന്ന് വെള്ളം ഒഴുകി വരും..

സാധാരണ ആളുകൾ ആണെങ്കിലും കുറച്ചു വരും പക്ഷേ അലർജി ഉള്ള പേഷ്യന്റുകൾ ആണെങ്കിൽ ഒരു 15 മില്ലി വരും.. ഇത് ഇത്തരത്തിൽ ഡെയിലി നടന്നുകൊണ്ടിരിക്കുമ്പോൾ എന്താണ് സംഭവിക്കുക എന്ന് ചോദിച്ചാൽ അത് വിട്ടുമാറാത്ത ഒരു ജലദോഷമായി മാറും.. ഇതിനെയാണ് നമ്മൾ പൊതുവേ അലർജിക് ക്രൈനൈറ്റിസ് എന്ന് പറയുന്നത്.. അപ്പോൾ ഈയൊരു അസുഖം മൂലം വരുന്ന പ്രധാനപ്പെട്ട കോംപ്ലിക്കേഷൻസ് അല്ലെങ്കിൽ മറ്റു പല ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…