അച്ഛൻ രണ്ടാം വിവാഹം കഴിച്ച അമ്മയോട് ഈ മകൻ ചെയ്തത് കണ്ടോ..

അമ്മ മരിച്ചിട്ട് 10 വർഷം കഴിഞ്ഞിട്ടാണോ അച്ഛനെ ഈ ബോധം വന്നത്.. മോളെ കെട്ടിച്ചുവിട്ടു.. മകനായ എനിക്ക് പ്രായം 23 ആയി.. ഇതൊന്നും അങ്ങേർക്ക് ഒരു ചിന്തയുമില്ലേ.. അച്ഛൻറെ കല്യാണം കാര്യത്തെക്കുറിച്ച് അമ്മാവൻ പറഞ്ഞപ്പോൾ തന്നെ അതിനെ എതിർക്കുകയായിരുന്നു.. പുറത്തിറങ്ങാനുള്ള ഒരു നാണക്കേട്.. മകൾക്ക് ഒരു കുട്ടിയായി അപ്പോഴാണ് അച്ഛൻറെ ഒരു രണ്ടാംകെട്ട്.. ഇങ്ങേർക്ക് ഇത് എന്തിൻറെ കേടാണ്.. രണ്ടാം കെട്ടിനെ കുറിച്ച് കേട്ടപ്പോൾ മുതൽ ഭ്രാന്ത് എടുത്തത് പോലെ കുറെ നിലവിളിച്ചു..

അച്ഛൻ കെട്ടിയാൽ ഞാൻ ഈ വീട് വിട്ട് ഇറങ്ങും എന്നു വരെ പറഞ്ഞു.. എടാ മോനെ നീയും അനിയത്തിയും ചെറിയ കുട്ടികൾ ആകുമ്പോൾ തന്നെ ആണ് നിങ്ങളുടെ അമ്മ നിങ്ങളെ വിട്ടു പോയത്.. അന്ന് ആ മനുഷ്യൻ നിങ്ങളെ ആലോചിച്ചുകൊണ്ട് നിങ്ങൾക്ക് വേണ്ടി മാത്രം മറ്റൊരു വിവാഹം കഴിക്കാതെ ജീവിച്ചു.. ഇനി അയാൾക്കും അയാളുടേതായ ഒരു ജീവിതം വേണ്ടെ.. അവളാണെങ്കിൽ കല്യാണം കഴിഞ്ഞു പോയി നാളെ നീയും ഒരു ജോലി കിട്ടിക്കഴിഞ്ഞാൽ അങ്ങോട്ട് പോകും..

അപ്പോൾ അയാൾ ഈ വീട്ടിൽ ഒറ്റയ്ക്ക് ആവില്ലേ.. നിങ്ങളെല്ലാവരും അല്ലേ അച്ഛൻറെ മനസ്സ് മനസ്സിലാക്കേണ്ട ആളുകൾ.. ആ നിങ്ങൾ തന്നെ ഇങ്ങനെയൊക്കെ ചീത്ത പറയുകയും അതിനെ എതിർക്കുകയും ചെയ്താൽ… അമ്മാവൻ പോലും അച്ഛനെ സപ്പോർട്ട് ചെയ്ത് സംസാരിച്ചപ്പോൾ ആദ്യമൊക്കെ കുറെ എതിർത്തുവെങ്കിലും പിന്നീട് മനസ്സില്ല മനസ്സോടുകൂടി ഞാനും മൂളി കൊടുത്തു.. പക്ഷേ എനിക്കൊരു കണ്ടീഷൻ ഉണ്ട്.. അതെന്താണ് എന്ന് ചോദിച്ചാൽ ഇങ്ങോട്ട് കയറി വരുന്ന ആ സ്ത്രീ നാലുദിവസം കഴിയുമ്പോഴേക്കും ഈ വീട്ടിലെ തമ്പുരാട്ടി ആവാനും എന്നോട് അമ്മ വേഷം ചമഞ്ഞ് പെരുമാറാനും പാടില്ല..

എൻറെ കാര്യങ്ങളിൽ ആവശ്യമില്ലാതെ ഇടപെടാൻ നിന്നാൽ എൻറെ സ്വഭാവം ഇങ്ങനെയൊന്നും ആയിരിക്കില്ല പറഞ്ഞേക്കാം.. ആ വരുന്ന സ്ത്രീ അച്ഛൻറെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി കേട്ടല്ലോ.. അതൊരു ഉറച്ച മനസ്സിൻറെ താക്കീത് ആയിരുന്നു.. അമ്മാവനും അത് തലയാട്ടി സമ്മതിച്ചു.. അമ്മാവൻ തന്നെയായിരുന്നു മകളെയും വിളിച്ച് ഇതുപോലെ പറഞ്ഞ സമ്മതിപ്പിച്ചത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…