ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ഒരുപാട് ആളുകളിൽ വളരെയധികം കണ്ടുവരുന്ന ഒരു പ്രശ്നമാണ് അല്ലെങ്കിൽ ഒരു ബുദ്ധിമുട്ടാണ് അവരുടെ കൈകാലുകളിൽ അഗ്രഭാഗത്ത് വരുന്ന തരിപ്പ് എന്ന് പറയുന്നത്.. ഇതു മാത്രമല്ല ഒരു പെരുപ്പ് അനുഭവപ്പെടാം അതുപോലെതന്നെ വേദന ഉണ്ടാകാം.. അതുപോലെതന്നെ പുകച്ചിൽ പോലുള്ള സെൻസേഷനും ഉണ്ടാവാം.. ഒരുപാട് മരുന്നുകൾ ഒക്കെ കഴിച്ചിട്ട് ആയിരിക്കാം അവർ വരുന്നുണ്ടാവുക..
പലരും പലതരം മരുന്നുകൾ കഴിച്ചിട്ടും ട്രീറ്റ്മെൻറ് എടുത്തിട്ടും ഈയൊരു ബുദ്ധിമുട്ട് മാറുന്നുണ്ടാവില്ല അതുകൊണ്ട് തന്നെ എന്താണ് ഇതിനു പിന്നിലെ യഥാർത്ഥ കാരണമെന്നും അവർക്ക് അറിവ് ഉണ്ടാവില്ല.. ചിലപ്പോൾ കൈകാലുകളിൽ വല്ല മുറിവുകൾ പറ്റിയാൽ പോലും ഇത്തരക്കാർ അറിയുന്നുണ്ടാവില്ല.. അവർക്ക് ബ്ലീഡിങ് നന്നായിട്ട് പോയിട്ടുണ്ടാവും.. എങ്കിൽപോലും ബ്ലീഡിങ് പറ്റിയത് പോലും അറിയാതെ പരിശോധനയ്ക്ക് വരുന്നവർ ഉണ്ടാവും..
എന്തുകൊണ്ടാണ് ഇത്തരത്തിൽ മുറിവുകൾ ഉണ്ടായിട്ടുപോലും ഇവർക്ക് അറിയാൻ കഴിയാത്തത്.. എന്തുകൊണ്ടാണ് കൈകാലുകളിൽ എപ്പോഴും ഒരു തരിപ്പ് അല്ലെങ്കിൽ പെരുപ്പ് ഉണ്ടാവുന്നത്.. ഇതിന് കാരണം ഒരുപക്ഷേ പെരിഫ്രൽ ന്യൂറോപതി അതായത് നമ്മുടെ കൈകാലുകളുടെ അഗ്രഭാഗത്ത് വരുന്ന ന്യൂറോണുകളുടെ നാശം കൊണ്ട് ആയിരിക്കാം ഇത്തരത്തിൽ സംഭവിക്കുന്നത്..
എന്താണ് പെരിഫറൽ ന്യൂറോപ്പതി എന്നും എന്തൊക്കെയാണ് ഈ ഒരു അസുഖത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്നും ഇതിനായിട്ട് നമുക്ക് ചെയ്യാൻ കഴിയുന്ന ടെസ്റ്റുകളും പരിഹാരമാർഗങ്ങളും എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായിത്തന്നെ മനസ്സിലാക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…