ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് തിരക്കേറിയ ജീവിതത്തിൽ വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒരു പ്രശ്നം തന്നെയാണ് ടെൻഷൻ അഥവാ സ്ട്രസ്സ് എന്നൊക്കെ പറയുന്നത്.. ടെൻഷൻ ഉണ്ടാകുന്നത് നമ്മളെ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്നുണ്ട്.. അതുകൊണ്ടുതന്നെ ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത് ടെൻഷൻ എന്നുള്ള ഒരു വിഷയത്തെക്കുറിച്ച് തന്നെയാണ്..
പലരും ക്ലിനിക്കിലേക്ക് വരുമ്പോൾ പറയാനുള്ള ഒരു കാര്യമാണ് ഡോക്ടർ എനിക്ക് ശരീരം ഒട്ടാകെ വേദനയാണ് അതുപോലെ മസിലുകളിൽ എല്ലാം വെറുതെ ഒന്ന് പിടിച്ചാൽ പോലും അതികഠിനമായ വേദനയാണ് അനുഭവപ്പെടുന്നത്.. അതുപോലെതന്നെ ശരിയായ ഉറക്കം രാത്രിയിൽ ലഭിക്കുന്നില്ല.. അഥവാ കുറച്ച് ഉറക്കം കിട്ടിയാൽ തന്നെ പിന്നീട് എഴുന്നേറ്റു കഴിഞ്ഞാൽ ഉറങ്ങാൻ കഴിയുന്നില്ല.. അതുപോലെ മറ്റു ചില ആളുകൾ പറയാറുണ്ട് ഡോക്ടർ എനിക്ക് രാവിലെയാണ് ഉറക്കം വരുന്നത് രാത്രി ഒട്ടും വരുന്നില്ല എന്നൊക്കെ പറയാറുണ്ട്..
ഇതേപോലെതന്നെ എല്ലാവരെയും വളരെ മാനസികമായും ശാരീരികമായും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് അമിതമായ മുടികൊഴിച്ചിൽ എന്നുപറയുന്നത്.. പലരും പരിശോധനയ്ക്ക് വരുമ്പോൾ കരഞ്ഞു കൊണ്ടാണ് പറയുന്നത് ഡോക്ടർ എനിക്ക് ഇതിനു മുൻപ് ഒരുപാട് മുടി ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ കുറച്ച് ദിവസങ്ങൾ അല്ലെങ്കിൽ മാസങ്ങൾ ആയിട്ട് എൻറെ മുടി എല്ലാം പൊഴിഞ്ഞു പോവുകയാണ് എന്താണ് കാരണം എന്ന് അറിയുന്നില്ല..
അതുപോലെതന്നെ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ സ്വാഭാവികമായിട്ടും നടക്കാൻ കഴിയുന്നില്ല മുൻപ് ഒരുപാട് ദൂരം നടന്ന ഒരു വ്യക്തിയായിരുന്നു ഞാൻ പക്ഷേ ഇപ്പോൾ നാല് സ്റ്റെപ്പ് വെച്ചാൽ തന്നെ എനിക്ക് ക്ഷീണവും അതുപോലെതന്നെ കിതപ്പും അനുഭവപ്പെടുന്നു.. അതുപോലെതന്നെ ഒരുപാട് ആക്റ്റീവ് ആയിരുന്നു ഞാൻ പക്ഷേ ഇപ്പോൾ എനിക്ക് ഒന്നിലും ഒരു താൽപര്യം വരുന്നില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…