ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ് .. ഇന്ന് നമുക്കറിയാം ലോകത്ത് വൃക്ക രോഗികളുടെ എണ്ണം വളരെയധികം വർദ്ധിച്ചു വരുന്ന ഒരു സാഹചര്യമാണ് കണ്ടുവരുന്നത്.. സ്വാഭാവികമായിട്ടും ഇത്തരം രോഗികളുടെ എണ്ണം വർധിക്കുന്നതോറും ഓരോ ജില്ലകളിലും അല്ലെങ്കിൽ ഓരോ സംസ്ഥാനങ്ങളിലും ഡയാലിസിസ് സെൻററുകളുടെ എണ്ണവും വളരെയധികം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.. ഡയാലിസിസ് സെൻറർ മാത്രമല്ല കിഡ്നി ട്രാൻസ്പ്ലാൻറ് ചെയ്യാൻ കഴിയുന്ന നല്ല നല്ല ഹോസ്പിറ്റലുകളും ഇപ്പോൾ ഒരുപാട് വന്നുകൊണ്ടിരിക്കുകയാണ്..
നമ്മുടെ ഇടയിൽ തന്നെ ഒരുപാട് ആളുകളെ ഈയൊരു വൃക്ക രോഗം കാരണം ദിവസവും അല്ലെങ്കിൽ ഒരു മാസം തന്നെ രണ്ടുമൂന്നു പ്രാവശ്യം ഒക്കെ ഡയാലിസിസ് ചെയ്യുന്ന ആളുകൾ ഉണ്ട്.. അതുപോലെതന്നെ അവർക്ക് ശരിയായ ഒരു വൃക്ക ലഭിക്കാൻ കാത്തിരിക്കുന്ന ആളുകളും ഉണ്ട്.. ഇങ്ങനെ ഡയാലിസിസ് ചെയ്താൽ മാത്രമേ അവരുടെ ജീവൻ നിലനിർത്താൻ കഴിയുകയുള്ളൂ പക്ഷേ സാധാരണക്കാരായ ജനങ്ങൾക്ക് ഇത് താങ്ങാവുന്നതിലും അപ്പുറമാണ് ഇതിൻറെ കോസ്റ്റ് എന്ന് പറയുന്നത്..
നമ്മൾ എല്ലാവരും ചിന്തിക്കേണ്ട ഒരു കാര്യമാണ് അതായത് ഇത്രത്തോളം മോഡേൺ മെഡിസിൻ പുരോഗമിച്ചിട്ട് എന്തുകൊണ്ടാണ് നമുക്ക് ഈ പറയുന്ന വൃക്ക രോഗങ്ങൾ പൂർണ്ണമായും മാറ്റിയെടുക്കാൻ കഴിയാത്തത്.. നമുക്ക് വൃക്ക രോഗങ്ങളെ തുടക്കത്തിൽ കണ്ടെത്താൻ കഴിയില്ലെ അങ്ങനെ കണ്ടെത്തിയാൽ അത് നമുക്ക് പൂർണ്ണമായും മാറ്റിയെടുക്കാൻ കഴിയില്ലേ..
പൊതുവേ വൃക്ക രോഗങ്ങൾ രണ്ട് തരത്തിലാണ് ഉണ്ടാകുന്നത് അതായത് ആദ്യത്തെ ഇത് അക്യൂട്ട് ആയിട്ട് ഉണ്ടാകുന്നത് അതായത് പെട്ടെന്ന് ഉണ്ടാകുന്ന രോഗങ്ങൾ.. രണ്ടാമത്തേത് ക്രോണിക് ഡിസീസസ് ആണ്.. ക്രോണിക് എന്ന് പറഞ്ഞാൽ പതുക്കെ ഉണ്ടാകുന്ന രോഗം.. പൊതുവേ ജീവിതശൈലി രോഗങ്ങളെ മരുന്നുകൾ കൊണ്ട് ചികിത്സിച്ച് മാറ്റാൻ നമുക്ക് കഴിയില്ല.. അത്തരം രോഗങ്ങളെ എല്ലാം നമുക്ക് ജീവിതശൈലിയിലൂടെയും ഭക്ഷണരീതി ക്രമങ്ങളിലൂടെയും നിയന്ത്രിച്ച നിർത്താൻ മാത്രമേ കഴിയുകയുള്ളൂ.. മരുന്നുകൾ വൃക്കയുടെ ജോലിഭാരം കുറയ്ക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…