ഇറങ്ങടാ നായെ എൻറെ വീടിൻറെ ഉള്ളിൽ നിന്നും.. നിനക്കും നിൻറെ ഭാര്യക്കും എടുക്കാൻ ഉള്ളത് എന്താണ് എന്ന് വച്ചാൽ മുഴുവൻ എടുത്തോ.. ഇനി ഒരു നിമിഷംപോലും നീയോ നിൻറെ ഭാര്യയും മക്കളും ഈ വീട്ടിൽ നിൽക്കാൻ പാടില്ല.. റംല തൻറെ മകൻ റഹീമിനെ നോക്കി കോപത്തോട് കൂടി പറഞ്ഞു.. റഹീമിന്റെ അമ്മ ഉറഞ്ഞു തുള്ളുന്നത് ഒരു വാക്കു കൊണ്ടു പോലും പ്രതിരോധിക്കാതെ എല്ലാം കേട്ടുനിന്നു.. ഇന്നലെ ദുബായിൽ നിന്ന് വന്നതാണ് റഹീം.. ഇനി ഒന്നും ഉമ്മയോട് പറഞ്ഞിട്ട് കാര്യമില്ല എന്ന് അറിയാവുന്നതുകൊണ്ട് റഹീം ആ വീട്ടിൽ നിന്നും ഒന്നും എടുക്കാതെ തന്റെ ഭാര്യയെയും മക്കളെയും കൂട്ടി പുറത്തേക്ക് ഇറങ്ങി..
കുട്ടികൾക്കായി കൊണ്ടുവന്ന കളിപ്പാട്ടങ്ങൾ അവർ എടുക്കാനായി ശ്രമിച്ചപ്പോൾ ഉമ്മ തന്നെ വന്ന് അവരുടെ കയ്യിൽ നിന്ന് അത് തട്ടിപ്പറിച്ചു.. ദുബായിലേക്ക് പോയിട്ട് വെറും രണ്ടുമാസം മാത്രമേ ആകുന്നുള്ളൂ.. അതിനുള്ളിൽ തന്നെ തിരിച്ചു വീട്ടിലേക്ക് വരണമെങ്കിൽ ഗുരുതരമായ എന്തെങ്കിലും പ്രശ്നം ആകുമെന്ന് കരുതിയാണ് ഷുക്കൂർ അവൻറെ വീട്ടിലേക്ക് രാവിലെ തന്നെ ചെന്നത്.. അതുമാത്രമല്ല ഇന്നലെ അവൻ അവിടെനിന്ന് ഫ്ലൈറ്റ് കയറുന്നതിനു മുമ്പ് വാട്സ്ആപ്പ് മെസ്സേജ് അയച്ചിരുന്നു..
എടാ ഇവിടെ നിൽക്കാൻ കഴിയുന്നില്ല എന്ന്.. രാവിലെ വാട്സ്ആപ്പ് തുറന്നാൽ തന്നെ ഉമ്മയുടെ മെസ്സേജ് ഉണ്ടാവും അതിൽ അവളെ കുറിച്ചുള്ള എന്തെങ്കിലും കുറ്റവും ഉണ്ടാവും.. നിനക്ക് അത് ഒരു ചെവിയിൽ കൂടെ കേട്ട് മറ്റൊരു ചെവിയിൽ കൂടെ വിട്ടാൽ പോരെ.. അവന്റെ മെസ്സേജിനു മറുപടിയായി ഞാൻ ചോദിച്ചു..
എങ്ങനെയാണ് വിട്ടുകളയുന്നത് ഉമ്മ പറഞ്ഞു കഴിയുമ്പോൾ അടുത്തതായി സജിനയുടെ മെസ്സേജ് ഉണ്ടാവും.. ഇതെല്ലാം വിട്ടുകൊണ്ട് എങ്ങോട്ടെങ്കിലും ഓടിപ്പോകാം എന്ന് കരുതിയാൽ ഈ വാട്സ്ആപ്പ് ഫോണും ഉള്ളത് കാരണം ഒരു സ്വസ്ഥതയും ഉണ്ടാവില്ല.. എന്നും നൂറു നൂറു പരാതികൾ.. അതായിരുന്നു അവൻറെ മറുപടി വീട്ടിലെ പ്രശ്നങ്ങൾ തന്നെയായിരുന്നു മെസ്സേജ് അയക്കാൻ ഉണ്ടായിരുന്നത്.. സജിനയെ വിവാഹം കഴിച്ച് കൊണ്ടുവന്നപ്പോൾ മുതലാണ് പരാതികൾ കേട്ട് തുടങ്ങിയത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…