ഐബിഎസ് എന്നുള്ള രോഗം ഉണ്ടെങ്കിൽ ആളുകളിൽ കണ്ടുവരുന്ന പ്രധാന ലക്ഷണങ്ങളും അതിന്റെ പ്രധാനപ്പെട്ട കോംപ്ലിക്കേഷൻസും..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്നത്തെ ഒരു കാലഘട്ടത്തിലെ പല ആളുകളുടെയും കോൺഫിഡൻസിനെ തന്നെ ബാധിക്കുന്ന അല്ലെങ്കിൽ ഇല്ലാതാക്കുന്ന ഒരു പ്രശ്നമാണ് അല്ലെങ്കിൽ ആളുകൾ പുറത്തു പോകാൻ പോലും മടിക്കുന്ന അല്ലെങ്കിൽ പറയാൻ മടിക്കുന്ന ഒരു ആരോഗ്യപ്രശ്നം ഉണ്ടാകാറുണ്ട് അതാണ് ഐബിഎസ് എന്ന് പറയുന്നത്.. കൂടുതൽ ആളുകളും ഈ ഒരു അസുഖത്തെക്കുറിച്ച് കേട്ടിട്ടുണ്ടാവും..

സാധാരണയായിട്ട് ഒരു വ്യക്തിയിൽ ഐബിഎസ് ഉണ്ടെങ്കിൽ കൂടുതലും കണ്ടുവരുന്ന അല്ലെങ്കിൽ ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങൾ എന്ന് പറയുന്നത് ഭക്ഷണം കഴിച്ചാൽ ഉടനെ തന്നെ വാഷ് റൂം പോണം അല്ലെങ്കിൽ മോഷൻ പാസ് ചെയ്യണം എന്നൊക്കെ തോന്നുക.. ചില ആളുകൾക്ക് അത് ലൂസ് മോഷൻ പോലെ പൊയ്ക്കൊണ്ടിരിക്കും.. ചില ആളുകളിൽ അത് കുറച്ച് അധികം ദിവസം ഈ പറയുന്ന ലൂസ് മോഷൻ ഉണ്ടാവും പിന്നീട് മലബന്ധമായി അത് മാറും..

അപ്പോൾ പലതരത്തിലാണ് ആളുകളിൽ ഈ പറയുന്ന ഐബിഎസ് ഉണ്ടാകാറുള്ളത്.. ചില ആളുകളിൽ മലത്തിലൂടെ കഫം പോകാറുണ്ട്.. ചിലപ്പോഴൊക്കെ അതിന്റെ കൂടെ ചെറിയ രീതിയിൽ ബ്ലഡും പോകാറുണ്ട്.. ഇത്തരം പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് തന്നെ ആളുകൾക്ക് ഇടയ്ക്കിടയ്ക്ക് മോഷൻ പാസ് ചെയ്യാൻ തോന്നും അങ്ങനെ പോയി കഴിഞ്ഞാലും ഒരു 100% തൃപ്തി ഉണ്ടാവില്ല.. വീണ്ടും വീണ്ടും പോകണമെന്ന് തോന്നിക്കും.. അപ്പോൾ ഇത്തരം കാരണങ്ങൾ കൊണ്ട് തന്നെ ആളുകൾ യാത്ര ചെയ്യാൻ പോലും മടി കാണിക്കാറുണ്ട്..

അതുപോലെ എന്തെങ്കിലും ജോലി സംബന്ധമായി മീറ്റിങ്ങിൽ പങ്കെടുക്കണമെന്ന് ഉണ്ടെങ്കിൽ പോലും അതിനെല്ലാം മടി കാണിക്കാറുണ്ട്.. ചില ആളുകളിൽ വീട്ടിൽ നിന്ന് എവിടേക്കെങ്കിലും പുറത്തിറങ്ങാൻ പോകുന്ന സമയത്ത് ഇത്തരം ബുദ്ധിമുട്ടുകൾ കാണാറുണ്ട്.. അതുപോലെതന്നെ ചെറിയ കുട്ടികളെ എടുക്കുകയാണെങ്കിൽ അവർക്ക് കറക്റ്റ് എക്സാം ഉള്ള സമയങ്ങളിലൊക്കെ ഇത്തരത്തിൽ ബുദ്ധിമുട്ട് വരാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…