ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. എന്താണ് കൊളസ്ട്രോൾ എന്നും ഇത് ശരീരത്തിൽ വർദ്ധിക്കുന്നതുപോലെ നമുക്ക് എന്തെല്ലാം കോംപ്ലിക്കേഷൻസ് ആണ് ഉണ്ടാകുന്നത് എന്നും ഈ കോംപ്ലിക്കേഷൻസ് ഏതെല്ലാം അവയവങ്ങളെയാണ് ബാധിക്കുന്നത് അതുപോലെ ഇവ യെ പ്രതിരോധിക്കാനായി നമുക്ക് എന്തെല്ലാം ചെയ്യാൻ കഴിയും എന്നുള്ളതിനെക്കുറിച്ചൊക്കെ നമുക്ക് മനസ്സിലാക്കാം..
ഇന്ന് ഈ ഒരു വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യാനുള്ള ഒരു കാരണം എന്നു പറയുന്നത് ഇന്ന് ഏറ്റവും കൂടുതൽ ആളുകളിൽ വളരെ സർവ സാധാരണമായി കണ്ടുവരുന്ന അതുപോലെതന്നെ ഈ ഒരു പ്രശ്നം ഒരുപാട് കോംപ്ലിക്കേഷൻസും ഉണ്ടാക്കുന്ന ഒരു പ്രശ്നമായത് കൊണ്ട് തന്നെയാണ്.. ഈ ഒരു കൊളസ്ട്രോൾ ഉണ്ട് എന്ന് പലപ്പോഴും ആളുകൾ തിരിച്ചറിയുന്നത് മറ്റു പല അസുഖങ്ങൾക്കായിട്ട് എന്തെങ്കിലും ടെസ്റ്റ് ചെയ്യാൻ പോകുമ്പോഴായിരിക്കും അതില് അവർക്ക് കൊളസ്ട്രോൾ ഉണ്ട് എന്നുള്ള കാര്യം പോലും അപ്പോൾ അവർ തിരിച്ചറിയുന്നത്..
നമ്മുടെ ആളുകൾക്കിടയിലെ ഇതിനെക്കുറിച്ച് അറിയുന്ന ഒരുപാട് കാര്യങ്ങളുണ്ട് അതുപോലെ തന്നെ ഈ അസുഖത്തെ കുറിച്ചുള്ള ഒരുപാട് തെറ്റായ മിഥ്യാധാരണകളും ഉണ്ട്.. ആദ്യം തന്നെ നമുക്ക് ഈ ഒരു കൊളസ്ട്രോൾ ലെവൽ ശരീരത്തിൽ വർദ്ധിക്കുന്നത് മൂലം നമുക്ക് എന്തെല്ലാം പ്രശ്നങ്ങൾ അല്ലെങ്കിൽ കോംപ്ലിക്കേഷൻസ് ആണ് ഉണ്ടാവുന്നത് എന്നുള്ളതിനെ കുറിച്ച് നമ്മൾ ആദ്യം തന്നെ മനസ്സിലാക്കിയിരിക്കണം..
നമുക്കെല്ലാവർക്കും അറിയാവുന്ന പോലെ തന്നെ പ്രമേഹ രോഗവുമായിട്ട് ഈ പറയുന്ന കൊളസ്ട്രോളിന് ഒരു ബന്ധമുണ്ട്.. അതുപോലെതന്നെ ഹൃദയസംബന്ധമായ അസുഖങ്ങൾക്കും ഇതുമായി ബന്ധമുണ്ട്.. കാലുകളിലേക്കുള്ള രക്ത ധമനികൾ അടഞ്ഞു പോവുകയും തുടർന്ന് കാലുകൾ മുറിച്ചു മാറ്റേണ്ട ഒരു സാഹചര്യം പോലും ഇത് മൂലം വരാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…