ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് പല ആളുകളും ഇന്ന് നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അവരുടെ ശരീരത്തിൽ യൂറിക്കാസിഡ് വർദ്ധിക്കുന്നത് മൂലം അവരുടെ പല ജോയിന്റുകളിലും വേദനകൾ ഉണ്ടാവുന്നതും അതുപോലെതന്നെ നീർക്കെട്ട് ഉണ്ടാകുന്നതും അവർക്ക് അതുമൂലം തന്നെ നടക്കാനോ അല്ലെങ്കിൽ സ്റ്റെപ്പുകൾ കയറാനും ഒന്നും കഴിയുന്നില്ല അതുപോലെതന്നെ ഇരിക്കുന്ന സമയത് ആണെങ്കിൽ വിരലുകൾക്ക് അല്ലെങ്കിൽ കാലുകളുടെ ജോയിന്റുകൾക്കൊക്കെ അതികഠിനമായ വേദന വരുന്നു എന്നുള്ളത്..
യൂറിക്കാസിഡ് ലെവൽ കൂടുന്നതിന്റെ തുടക്ക ലക്ഷണം ആണെങ്കിൽ പോലും അവർ എന്തെല്ലാം കാര്യങ്ങളാണ് അവരുടെ ജീവിത ശൈലിയിലും അതുപോലെതന്നെ ഭക്ഷണരീതിയിലും ഇതിനായി ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം.. യൂറിക്കാസിഡ് എന്ന് കേൾക്കുമ്പോൾ തന്നെ ആളുകൾക്കൊക്കെ അതൊരു വിഷപദാർത്ഥമാണ് എന്നുള്ള രീതിയിലാണ് പൊതുവേ അതിനെ കണക്കാക്കാറുള്ളത്.. പക്ഷേ യൂറിക് ആസിഡ് എന്നും പറയുന്നത് ഒരു നോർമൽ റേഞ്ചിൽ ഉള്ള സമയത്ത് നമ്മുടെ ശരീരത്തിലെ ഒരുപാട് പ്രവർത്തനങ്ങൾക്ക് അത് വളരെയധികം സഹായകരമാണ്..
കാരണം യൂറിക്കാസിഡ് എന്ന് പറയുന്നത് ഒരു ആന്റിഓക്സിഡന്റാണ്.. നിങ്ങൾ പലപ്പോഴും ഈ പറയുന്ന ആന്റിഓക്സിഡൻറ് എന്നുള്ളത് കേട്ടിട്ടുണ്ടാവും.. ഓക്സിഡേഷൻ നടക്കുന്നത് മൂലമാണ് നമ്മുടെ രക്തക്കുഴലുകളിൽ ബ്ലോക്കുകൾ ഉണ്ടാവുന്നത് അല്ലെങ്കിൽ കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.. അതുപോലെതന്നെ ഹാർട്ടറ്റാക്ക് സ്ട്രോക്ക് പോലുള്ള പ്രശ്നങ്ങൾ എല്ലാം ഓക്സിഡേഷൻ സംബന്ധിക്കുന്ന പ്രശ്നങ്ങൾ കൊണ്ടാണ് സംഭവിക്കുന്നത്.. അപ്പോൾ ഈ ഒരു പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരിക്കാൻ നമ്മുടെ ശരീരത്തിൽ നടക്കുന്ന ഒരു പ്രവർത്തനമാണ് ആന്റിഓക്സിഡേഷൻ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…