റുമറ്റോയ്ഡ് ആർത്രൈറ്റിസ് ഉള്ള രോഗികളിൽ പ്രധാനമായിട്ടും കണ്ടുവരുന്ന 7 ലക്ഷണങ്ങൾ…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ കേരളത്തിലെ സന്ധികൾ സംബന്ധിച്ചുണ്ടാവുന്ന രോഗങ്ങളിലെ ഏറ്റവും കൂടുതൽ ആയിട്ട് കണ്ടുവരുന്ന ഒരു അസുഖമാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് അഥവാ ആമവാതം.. അതിനെ പലപ്പോഴും മലയാളത്തിലെ വാത രക്തം എന്നും പറയാറുണ്ട്..

അപ്പോൾ എന്തൊക്കെയാണ് ഈ പറയുന്ന ആമവാതത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ അതുപോലെ അവ വരാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ് അതുപോലെ ഈ ഒരു അസുഖം നമുക്ക് എങ്ങനെ ചികിത്സിച്ച് മാറ്റിയെടുക്കാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് നമ്മൾ ഈ വീഡിയോയിലൂടെ ഇന്ന് ഡിസ്കസ് ചെയ്യാൻ പോകുന്നത്.. ആദ്യം തന്നെ പറയാനുള്ളത് ഈ പറയുന്ന റൂമറ്റോഡ്സ് ആർത്രൈറ്റിസ് എന്നുള്ളത് വളരെ കോമൺ ആയിട്ട് ആളുകളിൽ കണ്ടുവരുന്ന അസുഖമാണ്.. കേരളത്തിൽ തന്നെ ഒരു നാല് ലക്ഷം ആളുകൾ ഈ ഒരു പ്രശ്നം കാരണം വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്..

അവൾ നമുക്ക് അടുത്തതായിട്ട് ഈ ഒരു അസുഖത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് നോക്കാം.. അതായത് കൂടുതലും രാവിലെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ നമ്മുടെ കൈകളിലും അതുപോലെ കാലുകളിലും ഒക്കെ വളരെയധികം സ്റ്റിഫ്‌നസ് അനുഭവപ്പെടാറുണ്ട്.. അതിനുള്ള ഒരു പ്രധാന കാരണം നമ്മൾ രാത്രി കിടന്നുറങ്ങുന്ന സമയത്ത് നമ്മുടെ കൈകളിലും കാലുകളിലെയും എല്ലാം ജോയിന്റുകളിൽ നീർക്കെട്ട് ഉണ്ടാവും അതുമൂലമാണ് രാവിലെ ഇത്തരമൊരു സ്റ്റിഫ്‌നെസ്സ് നമുക്ക് അനുഭവപ്പെടുന്നത്..

പിന്നീട് ഉറങ്ങി എഴുന്നേറ്റ് കുറച്ച് സമയം കഴിയുമ്പോൾ ഒന്ന് നടന്ന് കഴിയുമ്പോൾ ആ ഒരു സ്റ്റിഫ്‌നെസ്സ് മാറി കിട്ടുകയും ചെയ്യും.. പൊതുവേ രോഗികൾ ക്ലിനിക്കിലേക്ക് വന്നിട്ട് പറയാറുള്ള ഒരു പ്രശ്നം എന്നുള്ളത് രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ ഒന്ന് നടക്കാൻ അല്ലെങ്കിൽ റൂമിന്റെ വാതിൽ പോലും തുറക്കാൻ പോലും കഴിയുന്നില്ല എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….