ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഒരുപാട് ആളുകളെ നിരന്തരമായി ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്ന അല്ലെങ്കിൽ ഒരുപാട് ആളുകളിൽ വളരെ സർവസാധാരണമായി കണ്ടുവരുന്ന ഒരു അസുഖത്തെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.. ഗ്യാസ്ട്രബിൾ എന്നാണ് അവരെ അസുഖത്തിന്റെ പേര്.. പൊതുവേ ഗ്യാസ്ട്രബിൾ എന്ന് പറയുന്നത് ഒരു കൂട്ടം രോഗങ്ങൾ കൂടിച്ചേർന്നതാണ്..
ഗ്യാസ്ട്രബിൾ ഇതുവരെ വരാത്ത ഒരാളുകൾ പോലും നമ്മുടെ ഇടയിൽ ഉണ്ടാവില്ല.. ജീവിതത്തിൻറെ ഏതെങ്കിലും ഒരു ഘട്ടങ്ങളിൽ നമുക്ക് ഈ പറയുന്ന ഗ്യാസ്ട്രബിൾ വന്നിട്ടുണ്ടാകും അത് അനുഭവിച്ചവരും ഉണ്ടാകാം.. അതുപോലെതന്നെ ഗ്യാസ്ട്രബിൾ വരികയാണെങ്കിൽ പോലും പലരിലും അത് കുറച്ച് മണിക്കൂറുകൾ അല്ലെങ്കിൽ ഒരു ദിവസം കൊണ്ട് തന്നെ അത് ശരിയായി പോകാറുണ്ട്.. എന്നാൽ ഈ പറയുന്നവർ അല്ലാതെ മറ്റു ചില ആളുകളുണ്ട് അതായത് അവർക്ക് ഈ ഒരു പ്രശ്നം വന്നു കഴിഞ്ഞാൽ അത് അവരെ വിട്ടു പോകുകയേയില്ല..
ഉദാഹരണമായിട്ട് ഏത് തരത്തിലുള്ള ഭക്ഷണങ്ങൾ കഴിച്ചാലും ചില ആളുകളുടെ ഇത്തരത്തിൽ ഗ്യാസ്ട്രബിൾ വരാറുണ്ട് അതായത് അവരുടെ നെഞ്ചിന്റെ അകത്തൊക്കെ ഒരു എരിച്ചിൽ അല്ലെങ്കിൽ വയറിൽ ഒക്കെ ഒരു പുകച്ചിൽ അതുപോലെ വയറു വീർത്ത് വരിക ഏമ്പക്കം വരികയും കീഴ്വായൂ ശല്യങ്ങൾ ഉണ്ടാവുക തുടങ്ങിയ പലതരത്തിലുള്ള അസ്വസ്ഥതകളും ഇതുമൂലം ഉണ്ടാകാറുണ്ട്..
അതുപോലെതന്നെ ചില ആളുകളെ പരിശോധനയ്ക്ക് വരുമ്പോൾ പറയാറുണ്ട് ഡോക്ടറെ ഞാൻ ചെറുപ്പം മുതലേ കഴിച്ചു കൊണ്ടിരുന്ന ഒരു വസ്തു എനിക്ക് കുറച്ചു കാലങ്ങളായിട്ട് അത് കഴിക്കുമ്പോൾ ഇത്തരത്തിൽ ഗ്യാസ്ട്രബിൾ വരുന്നു എന്നൊക്കെ പറയാറുണ്ട്.. ഉദാഹരണമായിട്ട് പറയാണെങ്കിൽ കടലക്കറി ഞാൻ ചെറുപ്പം മുതലേ കഴിച്ചു വന്നിരുന്ന ഒരു സാധനമാണ് പക്ഷേ ഈ ഒരു മാസത്തിനിടയ്ക്ക് എനിക്ക് കടലക്കറി ഒട്ടും കഴിക്കാൻ കഴിയുന്നില്ല വളരെയധികം ഗ്യാസ്ട്രബിൾ പ്രോബ്ലംസ് വരുന്നു എന്നൊക്കെ പറയുന്നവരുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…