എന്നും രാത്രിയിൽ മദ്യപിച്ചു വന്ന് ഭാര്യയെ ഉപദ്രവിക്കുന്ന ഭർത്താവിന് സംഭവിച്ചത് കണ്ടോ…

അമ്മ ആദ്യമായി ചിരിക്കുന്നത് കണ്ടത് അന്ന് ആദ്യമായിട്ട് ആയിരുന്നു.. സ്വന്തം ഭർത്താവാണ് മുന്നിൽ മരിച്ചു കിടക്കുന്നത്.. വന്നു കൂടിയവർ എല്ലാം അമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.. പക്ഷേ എന്തിനാണ് എന്നായിരുന്നു എന്റെ ചിന്ത മുഴുവൻ.. അമ്മയുടെ മുഖത്ത് എനിക്ക് യാതൊരുവിധ സങ്കടങ്ങളും കാണാൻ കഴിഞ്ഞില്ല.. നിർവികാരതയോടു കൂടിയുള്ള ഒരേ ഇരിപ്പ്.. മനസ്സുകൊണ്ട് അമ്മ വളരെയധികം സന്തോഷിക്കുന്നുണ്ടാവണം.. അല്ല സന്തോഷിക്കുന്നുണ്ട്.. ഓർമ്മ വെച്ച കാലം മുതൽ അമ്മയുടെ കരച്ചിൽ കണ്ടാണ് ഞാൻ വളർന്നത്.. എന്നും മുഖത്തിന് ഒരു അലങ്കാരം എന്നപോലെ എപ്പോഴും രണ്ട് കണ്ണീർ ചാലുകൾ കവിളിൽ പാതി ഒഴുകി കിടപ്പുണ്ടാവും..

രാവിലെ ഇറങ്ങിപ്പോകുന്ന അച്ഛൻ രാത്രി കയറി വരുന്നത് തന്നെ അമ്മയെ തെറി പറയാനും ഉപദ്രവിക്കാനും വേണ്ടിയാണ്.. സ്നേഹത്തോടെ എന്തെങ്കിലും പറയുന്നത് അല്ലെങ്കിൽ നല്ല വാക്കുകൾ വിളിക്കുന്നത് ഞങ്ങൾ കേട്ടിട്ടില്ല.. അമ്മയെ ചീത്ത പറയുമ്പോൾ അതെല്ലാം കേട്ടുകൊണ്ട് എന്റെ കൺമുന്നിൽ നിന്ന് മാറി നിൽക്കും അമ്മ.. ഇതെല്ലാം കണ്ടുകൊണ്ട് എന്റെ മൂലം നാളെ ഒരു താന്തോന്നിയായി അച്ഛനെപ്പോലെ വളരരുത് എന്ന് വിചാരിച്ചു കൊണ്ട് ആവണം.. നിൻറെ തള്ള ആർക്കോ പിഴച്ച് ഉണ്ടായ സന്തതി അല്ലേടാ നീ.. നീയും അതുകൊണ്ട് അവളുടെ സ്വഭാവം കാണിക്കാതെ ഇരിക്കില്ല.. ആരൊക്കെ വിളിച്ചു കേറ്റുന്നുണ്ടെടി ഞാൻ ഇല്ലാത്ത സമയത്ത്.. കണ്ടില്ലേ ചെക്കന്റെ മുഖം ഇത് ആരുടെ കൊച്ചാണോ എന്തോ..

അമ്മയുടെ മുഖത്തെ കാർക്കിച്ചു തുപ്പി ചുമരോട് ചേർത്ത് ഉപദ്രവിക്കുമ്പോൾ എന്തുപറഞ്ഞാലും പ്രതികരിക്കാത്ത അമ്മ അത് പറയുമ്പോൾ മാത്രം പ്രതികരിക്കും.. സ്വന്തം മകൻറെ പിതൃത്വം മറ്റൊരാളിൽ കെട്ടി വെച്ചിട്ട് നിങ്ങൾക്ക് എന്ത് കിട്ടാനാണ്.. എന്നെ അംഗീകരിക്കേണ്ട നിങ്ങൾ പക്ഷേ കൂടുതൽ കിടന്ന് ഉണ്ടാക്കിയ കുഞ്ഞിനെ തള്ളിപ്പറയുന്ന നിങ്ങളുടെ നാവ് ഉണ്ടല്ലോ നാളെ ഇതിനെല്ലാം ഉത്തരം പറയേണ്ടിവരും.. അത് അമ്മ എപ്പോഴും കരഞ്ഞുകൊണ്ട് പറയാറുണ്ട്.. അമ്മ അതിന് പ്രതികരിക്കുമ്പോൾ അച്ഛനെ കൂടുതൽ വാശി കൂടും പിന്നെയും അമ്മയെ ഒരുപാട് ഉപദ്രവിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…