അരിഭക്ഷണങ്ങൾ പാടെ ഒഴിവാക്കി ഗോതമ്പും ഓട്സും കഴിച്ചാൽ ഷുഗർ ലെവൽ കൺട്രോൾ ചെയ്യാൻ സാധിക്കുമോ.. വിശദമായ അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പല ആളുകളും ക്ലിനിക്കിലേക്ക് പരിശോധനക്ക് വരുമ്പോൾ പറയാറുള്ള കാര്യമാണ് ഡോക്ടറെ എനിക്ക് ഷുഗർ ഉണ്ട്.. അതുകൊണ്ടുതന്നെ ഞാൻ എൻറെ ഭക്ഷണം കാര്യങ്ങളിൽ ഒരുപാട് ശ്രദ്ധിക്കുന്നുണ്ട്.. മിക്കവാറും അതിനായിട്ട് ഞാൻ ഗോതമ്പും കോറയും ഒക്കെയാണ് കഴിക്കുന്നത്.. അരിഭക്ഷണങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.. എന്നിട്ടുപോലും എന്റെ ഷുഗർ ലെവൽ കുറയുന്നില്ല അതിങ്ങനെ ഓരോ ദിവസം കഴിയുംതോറും കൂടി കൂടി പോയിക്കൊണ്ടിരിക്കുകയാണ്..

അതുപോലെ പലരും ഓട്സ് ഒക്കെയാണ് രണ്ട് നേരവും കഴിക്കാറുള്ളത് എന്നിട്ടും പലർക്കും സംശയമാണ് എന്താ ഡോക്ടറെ ഇത്രയും ഞാൻ ശ്രദ്ധിച്ചിട്ടും എൻറെ ഷുഗർ ലെവൽ കുറയാത്തത് എന്നൊക്കെ ചോദിക്കുന്നുണ്ട്.. ഇന്ന് ഒട്ടുമിക്ക ആളുകൾക്കും ഈ ഒരു അസുഖത്തെക്കുറിച്ച് അറിവുണ്ടെന്ന് പറഞ്ഞാൽ പോലും ഒട്ടും അറിയാത്ത ഒരു വിഷയം കൂടിയാണ് ഇത്.. അതുമാത്രമല്ല ഇപ്പോഴും ഈ ഒരു പ്രമേഹത്തിന് കുറിച്ച് ധാരാളം പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് പുതിയ പുതിയ ട്രീറ്റ്മെന്റുകളും ഒക്കെ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.. അതുകൊണ്ടുതന്നെ പല ആളുകളുടെയും ഒരു തെറ്റായ ധാരണ എന്ന് പറയുന്നത് ചോറ് കഴിക്കാതെ ഇരുന്നാൽ തന്നെ ഷുഗർ കുറയും എന്നുള്ളതാണ്..

ഓട്സ് ഗോതമ്പ് കോറ എന്നിവക്കെല്ലാം ധാരാളം ബെനിഫിറ്റുകൾ ഉണ്ട് എന്നുള്ള രീതിയിലാണ് ധാരാളം വാർത്തകൾ പുറത്തുവന്നു കൊണ്ടിരിക്കുന്നു.. അതുകൊണ്ടുതന്നെ ഇന്നത്തെ വീഡിയോയിൽ പ്രധാനമായും ചർച്ച ചെയ്യാൻ പോകുന്നത് ഏതാണ് ഏറ്റവും നല്ലത്.. ചില ആളുകൾ അരി നല്ലതാണ് എന്ന് പറയാറുണ്ട് അതുപോലെ മറ്റു ചില ആളുകൾ ഗോതമ്പും ഓട്സും ഒക്കെ നല്ലതാണ് എന്ന് പറയാറുണ്ട്. അപ്പോൾ ഒരു പ്രമേഹരോഗികൾക്ക് ഇതിൽ ഏത് ഭക്ഷണമാണ് ഏറ്റവും നല്ലത് ഏത് കഴിച്ചാലാണ് പ്രമേഹം നമുക്ക് കൺട്രോളിൽ കൊണ്ടുവരാൻ സാധിക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…