വെരിക്കോസ് വെയിൻ എന്നുള്ള പ്രശ്നം ആർക്കെല്ലാമാണ് വരാൻ സാധ്യതയുള്ളത്.. ഇതിനെ എങ്ങനെ പ്രതിരോധിക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ചില ആളുകളുടെ കാലുകളിൽ ഒക്കെ നമുക്ക് നോക്കിയാൽ മനസ്സിലാവും അതായത് അവരുടെ ഞരമ്പുകൾ എല്ലാം ഇങ്ങനെ തടിച്ച വീർത്തു നിൽക്കുന്നത് കാണാറുണ്ട്.. ഈ ഒരു അവസ്ഥയെ നമ്മൾ സാധാരണ വെരിക്കോസ് വെയിൻ എന്നാണ് പറയുന്നത്.. അപ്പോൾ ഇത്തരത്തിലുള്ള ഒരു അസുഖം കൊണ്ട് നമുക്ക് ഏതെല്ലാം തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നത്..

അതുപോലെതന്നെ ഈ ഒരു പ്രശ്നത്തെ വരാതിരിക്കാൻ ആയി എങ്ങനെ നമുക്ക് അത് പ്രിവന്റ് ചെയ്യാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്.. നമ്മുടെ കാലുകളിലെ ഭാഗത്തുള്ള വെയിനുകളിലെ സിരകളുടെ ബലം നഷ്ടപ്പെടുകയും അതിനകത്ത് നമ്മുടെ ശരീരത്തിലെ അശുദ്ധ രക്തങ്ങൾ നിറയുകയും ചെയ്യുന്നു ഈ ഒരു കണ്ടീഷനാണ് നമ്മൾ പൊതുവേ വെരിക്കോസ് വെയിൻ എന്നുപറയുന്നത്..

പലപ്പോഴും ഇവ നമ്മുടെ ശരീരത്തിന്റെ മറ്റുള്ള ഭാഗങ്ങളിൽ ഉണ്ടാകാറുണ്ടെങ്കിലും ഇത് കൂടുതലും നമ്മുടെ കാലുകളിൽ ആണ് കാണാറുള്ളത്.. അതുപോലെ ഈയൊരു പ്രശ്നം വരാൻ സാധ്യതയുള്ളത് ആരൊക്കെയാണ് എന്ന് ചോദിച്ചാൽ കൂടുതൽ സമയം നിന്ന് ജോലി ചെയ്യുന്ന ആളുകളാണ് ഇത് കൂടുതൽ ബാധിക്കാറുള്ളത്.. നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ് നമ്മുടെ ശരീരത്തിന്റെ തന്നെ മുഴുവൻ ഭാരങ്ങളും താങ്ങിനിൽക്കുന്നത് നമ്മുടെ കാലുകൾ തന്നെയാണ്.

അപ്പോൾ ഇത്തരത്തിൽ നമ്മുടെ ശരീരത്തിന്റെ മൊത്തം ഭാരവും താങ്ങി നിൽക്കുമ്പോൾ കാലുകളിലെ സിരകൾക്ക് അല്ലെങ്കിൽ ബലക്ഷയം സംഭവിക്കാം.. അതുമൂലം രക്തയോട്ടം കുറയുകയും തുടർന്ന് അത് തിരിച്ച് റിവേഴ്സ് ആയി പോവുകയും ചെയ്യുമ്പോൾ അവിടെയുള്ള ഭാഗം അശുദ്ധ രക്തം ആയി നിറയുകയും തുടർന്ന് വെയിനുകളെല്ലാം തടിച്ചു വീർത്ത് ഇരിക്കുകയും ചെയ്യുന്നു.. ഇനി നമുക്ക് അടുത്തതായിട്ട് ഈ ഒരു വെരിക്കോസ് വെയിൻ എന്നുള്ള പ്രശ്നം ഉണ്ടാകുന്നതിന് പിന്നിലുള്ള പ്രധാനപ്പെട്ട കാരണങ്ങളെ കുറിച്ച് നോക്കാം.. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണമാണ് പ്രായം എന്ന് പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….