ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മുടെ കഴുത്തിൽ ആയിരിക്കാം അല്ലെങ്കിൽ നമ്മുടെ വീട്ടിലെ ആളുകളുടെ കഴുത്തുകളിലൊക്കെ ചിലപ്പോൾ സ്കിൻ ടാഗുകൾ കാണാറുണ്ട് അതായത് പാലുണ്ണി എന്നൊക്കെ അതിനെ പറയാറുണ്ട്.. മറ്റുചില ആളുകളിൽ അത് വളരെ കൂടുതലായിട്ട് കാണാറുണ്ട്.. ഈ പാലുണ്ണി എന്ന് പറയുന്നത് നമ്മുടെ കഴുത്തിന്റെ ഭാഗങ്ങളിൽ മാത്രമല്ല വരുന്നത് ചിലപ്പോൾ ശരീരത്തിൻറെ മറ്റു പല ഭാഗങ്ങളിലും ഇത് വരാൻ സാധ്യതയുണ്ട്.. പക്ഷേ കൂടുതലും കോമൺ ആയിട്ട് കണ്ടുവരുന്നത് ഈ പറയുന്ന കഴുത്തിന്റെ ഭാഗങ്ങളിൽ തന്നെയായിരിക്കും..
സ്കിൻ ടാഗ് എന്നു പറയുന്നത് ഒരു ബിനൈൻ ട്യൂമറിൽ വരുന്ന ഒന്നാണ്.. അതായത് ശരീരത്തിൻറെ ഭാഗങ്ങളിൽ ഉണ്ടാകുന്ന ഒരു ഗ്രോത്ത് അത് നമുക്ക് ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാക്കുന്നില്ല.. ഇതിന്റെ ഒരു പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ നമ്മുടെ ശരീരത്തിലുള്ള പലതരം മാറ്റങ്ങളും നേരത്തെ തന്നെ അറിയാൻ കഴിയുന്ന ഒന്നാണ്.. ഈ ഒരു സ്കിൻ ടാഗിന്റെ കുറച്ച് പ്രത്യേകതകളെക്കുറിച്ച് ചോദിച്ചാൽ ഇത് പൊതുവേ സ്ത്രീകളിലാണ് കൂടുതലും കണ്ടുവരുന്നത്..
അതായത് നിങ്ങളിൽ ആണെങ്കിൽ ഒരു 60 ശതമാനവും അതുപോലെ പുരുഷന്മാരാണെങ്കിൽ ഒരു 40% കണ്ടുവരുന്നു.. സ്ത്രീകളിൽ ഇത്രയും കൂടുതലായി കണ്ടുവരുന്നതിനുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത് അവരുടെ ശരീരത്തിലുള്ള ഈസ്ട്രജൻ ഹോർമോൺ ആണ്.. ഈ പറയുന്ന ഈസ്ട്രജൻ എന്നുള്ള ഹോർമോൺ ഒരു ഗ്രോത്ത് ഉണ്ടാക്കുന്ന ഹോർമോണാണ്..
ഈ ഈസ്ട്രജൻ ഹോർമോണിന്റെ ഉത്പാദനം സ്ത്രീകളുടെ ശരീരത്തിൽ കൂടുതലായി വരുമ്പോൾ അല്ലെങ്കിൽ ആ ഒരു സമയത്ത് സ്ത്രീകളുടെ ശരീരത്തിൽ സ്കിൻ ടാഗുകൾ കൂടുതലും വരുന്നു.. ഇതാണ് ഒന്നാമത്തെ കാരണമായി പറയുന്നത്.. രണ്ടാമത്തെ ഒരു പ്രധാന കാരണമായി പറയുന്നത് പിസിഒഎസ് കണ്ടീഷൻ ആണ്.. പിസിഒഡി എന്ന് പറയുന്നത് മറ്റൊന്നാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…