ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ക്ലിനിക്കിലേക്ക് ഒരുപാട് സ്ത്രീകൾ വന്ന് പറയുന്ന ഒരു ബുദ്ധിമുട്ടാണ് ഉപ്പൂറ്റി വേദന അതുപോലെതന്നെ പാദങ്ങളിൽ ഉള്ള പെരുപ്പ് തരിപ്പ് പോലെയുള്ള ബുദ്ധിമുട്ടുകൾ.. നമുക്കറിയാം നമ്മുടെ കാൽമുട്ടുകളിൽ ഉണ്ടാകുന്ന വേദന അതുപോലെ നടുവ വേദന തുടങ്ങിയവയെ പോലെ തന്നെ പ്രാധാന്യമുള്ള ഒന്നാണ് ഉപ്പൂറ്റി വേദന എന്ന് പറയുന്നത്..
നമ്മുടെ ശരീരത്തിന്റെ മുഴുവൻ ഭാരവും താങ്ങുന്നത് നമ്മുടെ കാലുകളാണ്.. അതുകൊണ്ടുതന്നെയാണ് ഇന്ന് ഈ ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കാൻ തീരുമാനിച്ചത്.. എന്തുകൊണ്ടാണ് ഉപ്പൂറ്റി വേദന ഉണ്ടാകുന്നത് എന്നും അത് നമുക്ക് എങ്ങനെ മാനേജ് ചെയ്യാൻ പറ്റും എന്നുള്ള കാര്യങ്ങളെക്കുറിച്ച് നമുക്ക് ആദ്യം നോക്കാം.. അപ്പോൾ എന്തുകൊണ്ടാണ് ഉപ്പൂറ്റി വേദന ഉണ്ടാകുന്നത് എന്ന് ചോദിച്ചാൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം അതുപോലെ ഏറ്റവും കോമൺ ആയി കാണുന്ന ഒരു പ്രശ്നമാണ് പ്ലാൻഡര്‍ ഫേഷ്യറ്റിസ്.. ആദ്യം നമുക്ക് എന്താണ് പ്ലാൻഡർ ഫേഷ്യ എന്ന് നോക്കാം..
നമ്മുടെ കാലിൻറെ ഉപ്പൂറ്റിയെ നമ്മുടെ കാലിൻറെ പെരുവിരലുമായി ബന്ധിപ്പിക്കുന്ന ഒരു പാടയാണ് ഇത്.. അപ്പോൾ ഇതിന് എന്തെങ്കിലും നീർക്കെട്ട് ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടാണ് പ്ലാൻഡർ ഫേഷ്യറ്റ്സ് എന്ന് പറയുന്നത്.. അതുപോലെതന്നെ നമ്മുടെ ഉപ്പൂറ്റിയുടെ ഭാഗങ്ങളിൽ കാണുന്ന എല്ലുകൾക്ക് തേയ്മാനം വരുന്നു..
ഈ തേയ്മാനം ഉണ്ടാകുന്നതിന്റെ കൂടെത്തന്നെ ഉപ്പുറ്റിയിൽ ചെറിയ മുള്ളു പോലെ എല്ലുകൾ ഉണ്ടാകും.. അപ്പോൾ ഇങ്ങനെ മുള്ളുപോലെ ഉണ്ടാകുന്നതുകൊണ്ട് നമ്മളുടെ കാലുകൾ തറയിൽ ഊന്നുമ്പോൾ അതി കഠിനമായ വേദന അനുഭവപ്പെടും.. അതുപോലെതന്നെ ഒരു പ്രധാനപ്പെട്ട കാരണം നമ്മുടെ ശരീരഭാരം കൂടുമ്പോൾ അത് നമ്മുടെ കാലുകൾക്ക് താങ്ങാൻ പറ്റുന്നതിലും കൂടുതൽ ആകുമ്പോൾ ഇത്തരത്തിൽ ഉപ്പൂറ്റി വേദന വരാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…