ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ഒരുപാട് ആളുകളിലെ വളരെ കോമൺ ആയിട്ട് വരുന്ന ഒരു പ്രശ്നമാണ് സയാറ്റിക്ക എന്ന് പറയുന്നത്.. ഇതു വരുന്നത് നമ്മുടെ നടുവ് വേദനയുടെ ഭാഗമായിട്ട് അല്ലെങ്കിൽ ഡിസ്കിൽ ഉണ്ടാകുന്ന തകരാറുകൾ കൊണ്ടാണ്.. സയാറ്റിക്ക എന്നുള്ള പ്രശ്നം എങ്ങനെയാണ് കൺഫോം ചെയ്യുന്നത് എന്ന് ചോദിച്ചാൽ അതായത് നമ്മൾ മലർന്നു കിടന്ന ശേഷം നമ്മുടെ കാലുകൾ ഒന്ന് പൊക്കിയിട്ട് നമ്മുടെ കാലിൻറെ പാദം ഒന്ന് പുറകിലേക്ക് ആക്കുമ്പോൾ നമ്മുടെ കാലിൻറെ ഭാഗത്ത് അതികഠിനമായ വേദനകൾ അനുഭവപ്പെടും..
ഇത്തരത്തിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് സയാറ്റിക്കയുടെ ഒരു പ്രധാനപ്പെട്ട ലക്ഷണം തന്നെയാണ്.. ആദ്യം തന്നെ മനസ്സിലാക്കേണ്ടത് എന്തുകൊണ്ടാണ് ഈ ഒരു ബുദ്ധിമുട്ട് വരുന്നത് എന്നുള്ളതിനെ കുറിച്ചാണ്.. പലരും പറയുന്നത് പലപല കാരണങ്ങളാണ്.. അതായത് ക്ലിനിക്കിലേക്ക് വരുമ്പോൾ പല രോഗികളും പറയാറുണ്ട് ഡോക്ടറെ എനിക്ക് ആക്സിഡൻറ് സംഭവിച്ച ശേഷമാണ് ഇത്തരത്തിൽ ഒരു ബുദ്ധിമുട്ട് ഉണ്ടായത്.. അതുപോലെ ചില ആളുകൾ പറയാറുണ്ട് ഡോക്ടർ എനിക്ക് അമിതമായി ശരീരഭാരം കൂടിയപ്പോഴാണ് ഇത്തരത്തിൽ ഒരു ബുദ്ധിമുട്ട് വന്നത്.. അതുപോലെ ചില ആളുകൾ പറയും ഡോക്ടറെ ഞാൻ ഒന്ന് ശരീരം തിരുമ്മിച്ചിട്ടുണ്ടായിരുന്നു അപ്പോഴാണ് എനിക്ക് ഈ ബുദ്ധിമുട്ട് വന്നത്..
ഇതിന് പല പല കാരണങ്ങൾ പറയുമെങ്കിലും ഒന്നും ചെയ്യാതെ തന്നെ അതായത് കമ്പ്യൂട്ടറിനു മുമ്പിൽ വെറുതെ ഇരുന്ന ജോലി ചെയ്യുന്ന ആളുകൾക്കും ഈ ഒരു പ്രശ്നം വരാറുണ്ട്.. അതായത് റൂമിനകത്ത് തന്നെ കഠിനമായ അധ്വാനിക്കാതെ വെറുതെ ഇരുന്നു ജോലി ചെയ്യുന്ന ആളുകളിൽ പോലും ഈ ഒരു അസുഖം കണ്ടുവരുന്നു എന്നുള്ളതാണ്.. അതുപോലെ നമ്മുടെ ബാക്ക് മസ്സിൽ വീക്ക് ആണെങ്കിൽ ഇത്തരത്തിൽ ഒരു ബുദ്ധിമുട്ട് വരും.. അപ്പോൾ ഫിസിയോതെറാപ്പിസ്റ്റുകൾ ആദ്യം തന്നെ ഇത്തരം ഒരു പ്രശ്നവും ആയിട്ട് പോയിക്കഴിഞ്ഞാൽ നമ്മുടെ ബാക്ക് മസില് കൂടുതൽ സ്ട്രെങ്ടൺ ചെയ്യാനാണ് ശ്രദ്ധിക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…