ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമ്മളെല്ലാവരും പൊതുവേ ആഗ്രഹിക്കുന്ന കാര്യമാണ് കൂടുതൽ ആരോഗ്യത്തോടെ അല്ലെങ്കിൽ എനർജറ്റിക്കായിരിക്കണം എന്നുള്ളത്.. ഓരോ ആളുകൾക്കും വ്യത്യസ്തതരം ശരീരപ്രകൃതമാണുള്ളത്.. ചില ആളുകൾ ഒരുപാട് മെലിഞ്ഞ ആളുകളായിരിക്കും അതുപോലെ മറ്റു ചിലർ നല്ലോണം ശരീരഭാരം ഉള്ളവരായിരിക്കും.. ഇത് തടിച്ച ആളുകളിൽ കുറച്ച് കണ്ടുവരുന്ന പ്രശ്നങ്ങളുണ്ട്.. അതായത് ഇത്തരക്കാർക്ക് നടക്കുമ്പോൾ അനുഭവപ്പെടുന്ന കിതപ്പ് അതുപോലെ രാത്രി സമയങ്ങളിൽ ഉറങ്ങുമ്പോൾ ഉണ്ടാകുന്ന കൂർക്കം വലിയും അതുപോലെ അവരുടെ കാൽമുട്ടുകൾ അല്ലെങ്കിൽ കാൽപ്പാടങ്ങളിൽ ഒക്കെ അനുഭവപ്പെടുന്ന വേദന തുടങ്ങിയവ..
നമ്മൾ ഈ ശരീരഭാരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ ശരീരത്തിൽ അമിതമായ അളവിൽ കൊഴുപ്പ് വന്ന അടിയുന്ന ഒരു അവസ്ഥയാണ്.. നമ്മുടെ ആന്തരിക അവയവങ്ങൾക്ക് ചുറ്റും കൊഴുപ്പ് അടങ്ങിയിട്ടുണ്ടെങ്കിൽ പ്രത്യേകിച്ച് നമ്മുടെ ഹാർട്ടിന്റെ ഭാഗങ്ങളിൽ ഒക്കെ ആണെങ്കിൽ അത് ഹാർട്ട് പ്രോബ്ലംസ് ഉണ്ടാക്കും അതുപോലെതന്നെ അറ്റാക്ക് പോലുള്ള ബുദ്ധിമുട്ടുകളും വരാൻ സാധ്യതയുണ്ട്.. ഇനി കൊഴുപ്പ് അടിയുന്നത് കിഡ്നിയിൽ ആണെങ്കിലും കിഡ്നി സംബന്ധമായിട്ട് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്..
അതുപോലെ പാൻക്രിയാസ് ചുറ്റുവാണെങ്കിൽ ഡയബറ്റീസ് പോലുള്ള പ്രശ്നങ്ങളും ഉണ്ടാകും.. അതുപോലെ ലിവറിലാണ് കൊഴുപ്പ് അടിഞ്ഞുകൂടുന്നത് എങ്കിലും നമുക്ക് എല്ലാവർക്കും അറിയാം ഫാറ്റി ലിവർ പോലുള്ള ബുദ്ധിമുട്ടുകൾ വരും.. നമ്മുടെ ശരിയായ ശരീരഭാരം എപ്പോഴും കണക്കാക്കപ്പെടുന്നത് ബി.എം.ഐ നോക്കിയാണ്.. ഈ ബിഎംഐ നോക്കുമ്പോൾ അത് 18ൽ താഴെയാണ് കാണിക്കുന്നതെങ്കിൽ അവർ അണ്ടർവെയിറ്റ് ആണ്.. അതുപോലെ ഒരു 18 മുതൽ 25 വരെയാണെങ്കിൽ അത് നോർമലാണ്.. അതുപോലെ 25ന് മുകളിലാണെങ്കിൽ അത് അമിതവണ്ണമായി കണക്കാക്കുന്നു.. അതുപോലെ 30ന് മുകളിലൊക്കെയാണ് നിങ്ങളുടെ ബിഎംഐ എങ്കിൽ അത് ഒബിസിറ്റി അഥവാ പൊണ്ണത്തടിയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…