ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. വ്യായാമങ്ങൾ ഇല്ലാത്ത അഥവാ എക്സസൈസ് ഇല്ലാത്ത ഒരു ജീവിതരീതി എന്ന് പറയുന്നത് അതുപോലെ ഫാസ്റ്റ് ഫുഡുകൾ ബേക്കറി സാധനങ്ങളുടെ എല്ലാം അമിതമായ ഉപയോഗം അതുപോലെതന്നെ ഉറക്കം ശരിയായ നടക്കാത്ത ഒരു അവസ്ഥ അതുപോലെതന്നെ പാരമ്പര്യം ആയിട്ട് ഡയബറ്റിക് ഉണ്ടെങ്കിൽ ഇത്രയും ബുദ്ധിമുട്ടുകളുള്ള ഒരു പെൺകുട്ടിയിൽ വരാൻ സാധ്യതയുള്ള ഒരു ബുദ്ധിമുട്ടാണ് പിസിഒഡി എന്ന് പറയുന്നത്.. ഇത്തരം സ്ത്രീകളെ പൊതുവേ ഹോസ്പിറ്റലിൽ വരുന്നത് മെൻസസ് സംബന്ധമായ പ്രശ്നങ്ങൾ പറഞ്ഞിട്ടാവും..
അവര് പറയുന്ന ഒരു പ്രധാന കാര്യം ഡോക്ടർ ആദ്യമൊക്കെ എല്ലാ മാസവും കറക്റ്റ് ഡേറ്റിന് ആകുമായിരുന്നു പക്ഷേ ഇപ്പോൾ കുറെ ആയിട്ട് അങ്ങനെയല്ല ഇപ്പോൾ മൂന്നാലു മാസം കൂടുമ്പോഴൊക്കെയാണ് ആവുന്നത് തന്നെ.. അതല്ലെങ്കിൽ ഇനിയിപ്പോൾ മെൻസസ് ആയി കഴിഞ്ഞാൽ ഏഴു ദിവസം അല്ലാതെ കൂടുതൽ ദിവസം ഒരു ബ്ലീഡിങ് ഉണ്ടായിക്കൊണ്ടിരിക്കുന്നു.. അതല്ലെങ്കിൽ ചില ആളുകളെ ബ്ലീഡിങ് കുറവാണ് എന്നൊക്കെ പറയാറുണ്ട്.. ഇത്തരം പെൺകുട്ടികളെ നമ്മുടെ അടുത്തേക്ക് വന്നിരുന്നാൽ തന്നെ അവരുടെ മുഖം നോക്കി നമുക്ക് ചില കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും..
അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്ഷണമായി പറയുന്നത് സ്ഥിരമായിട്ട് ഉണ്ടാകുന്ന അമിതമായ മുഖക്കുരുവാണ്.. അതുപോലെതന്നെ അവരുടെ മുഖത്തൊക്കെ മീശ പോലെ രോമവളർച്ച അമിതമായി ഉണ്ടാകും.. അത് കണ്ടിട്ട് നമ്മൾ ഇത്തരം ഒരു കാര്യത്തെക്കുറിച്ച് ചോദിച്ചാൽ അവർ പറയും ശരീരത്തിന്റെ മറ്റു പല ഭാഗങ്ങളിലും ഇത്തരത്തിൽ രോമവളർച്ച ഉണ്ട് എന്നുള്ളത്..
അതുപോലെതന്നെ മറ്റു ചില ലക്ഷണങ്ങളെ കുറിച്ച് ചോദിക്കുകയാണെങ്കിൽ കഴുത്തിന് ചുറ്റും കറുപ്പു നിറം കാണാറുണ്ട്..അതുപോലെതന്നെ അമിതമായി മുടികൊഴിച്ചിൽ പ്രശ്നങ്ങളും ഉണ്ടാകും.. ഇത്രയും ലക്ഷണങ്ങളാണ് പൊതുവേ പിസിഒഡിയായി ബന്ധപ്പെട്ട പെൺകുട്ടികളിൽ കണ്ടുവരുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്നു പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…