ഈ കല്യാണത്തിന് നീ സമ്മതിക്കാൻ പോകുകയാണോ മാളു.. ജാനകി ചേച്ചി മുറിയിലേക്ക് വന്നപ്പോൾ മാളു മൊബൈലിൽ സംസാരിച്ചിരുന്നത് നിർത്തി.. അതിനുശേഷം അവളുടെ മുഖത്തേക്ക് നോക്കി.. ചേച്ചി അങ്ങനെ ആരുടെയും കാര്യത്തിൽ അഭിപ്രായം പറയുകയോ അല്ലെങ്കിൽ ഉപദേശിക്കുകയോ ചെയ്യുന്നത് ഇതുവരെ കണ്ടിട്ടില്ല.. അതൊക്കെ വർഷങ്ങൾക്കു മുമ്പേതന്നെ ചേച്ചി അവസാനിപ്പിച്ച കാര്യമാണ്… അതെ എന്ന് മാളു ഉറച്ച സ്വരത്തിൽ പറഞ്ഞു..
നിനക്കിപ്പോൾ കഷ്ടിച്ച് 20 വയസ്സ് മാത്രമേയുള്ളൂ.. ഒരു ഡിഗ്രി പോലും കയ്യിലില്ല പഠിക്കണ്ടേ നിനക്ക്.. നീ കുറച്ചുകൂടി ഒന്നു ബോൾഡ് ആയിട്ട് ഒരു നോ പറയു മോളെ.. മാളു അത് കേട്ട് ചിരിച്ചു.. ചേച്ചി ഞാൻ കല്യാണം കഴിക്കാൻ പോകുന്നത് ഞാൻ സ്നേഹിക്കുന്ന ചെക്കനെ തന്നെയാണ്.. അവരെല്ലാം വലിയ വീട്ടുകാര് ആണ് അതുകൊണ്ട് തന്നെ എന്നെ പഠിപ്പിച്ചോളും.. അവർ ഈ ഒരു കല്യാണത്തിന് സമ്മതിച്ചത് തന്നെ എൻറെ ഭാഗ്യമാണ് എന്നാണ് അച്ഛൻ പറയുന്നത്..
അത് ജാനകിക്ക് പുതിയ അറിവ് ആയിരുന്നു.. അവളോട് ആരും ഇതൊന്നും പറഞ്ഞില്ല സ്വന്തം അമ്മ പോലും.. അവളും അവളുടെ തയ്യൽ മെഷീനും ഒരു മുറിയിൽ ഉണ്ട് എന്നുള്ള കാര്യം പോലും ആരും ഓർക്കാറില്ല എന്നുള്ളതാണ് സത്യം.. പ്രേമം എന്നു പറയുന്നത് ചില കാലത്തിൽ തോന്നുന്ന ഒരു ഭ്രമം മാത്രമാണ് മോളെ.. കുറച്ചു കാലം കഴിയുമ്പോൾ നിനക്ക് തോന്നും കുറച്ചു കൂടി പഠിക്കാമായിരുന്നു.. ജോലി കിട്ടിയിട്ട് മതിയായിരുന്നു കല്യാണം എന്നൊക്കെ.. എൻറെ കാര്യം തന്നെ നീ നോക്ക് പ്ലസ് ടു കഴിഞ്ഞതും എന്നെ കല്യാണം കഴിപ്പിച്ചു കൊടുത്തതാണ്.. ഞാൻ അന്നെല്ലാം എത്ര പറഞ്ഞു എനിക്ക് പഠിക്കണമെന്ന്..
ആരും എൻറെ വാക്കുകൾ കേട്ടില്ല.. ഏതോ ഒരാൾക്ക് എന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ അയാൾ സമ്പന്നനാണ് എന്നുകൂടി അറിഞ്ഞപ്പോൾ ഒരു ഭാരം വീട്ടിൽ നിന്ന് ഒഴിവാക്കുന്നതുപോലെ എന്നെ പറഞ്ഞു വിട്ടു.. എന്നിട്ട് ഇപ്പോൾ എന്തായി അയാളുടെ ഇഷ്ടമൊക്കെ വെറും മൂന്നുമാസം തീർന്നു.. ചേച്ചിക്ക് കുറച്ചുകൂടി അഡ്ജസ്റ്റ് ചെയ്യാമായിരുന്നു.. ചേച്ചിനേ ഒന്ന് തല്ലിയപ്പോൾ എന്നെ തല്ലി പിച്ചി എന്നൊക്കെ പറഞ്ഞു ഉപേക്ഷിച്ചു പോരുകയാണോ ചെയ്യേണ്ടത്.. ഭർത്താക്കന്മാരായാൽ ചിലപ്പോൾ ഒന്ന് തല്ലി എന്നൊക്കെ ആയിരിക്കും അത് കുറച്ചൊക്കെ ക്ഷമിക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….