ഭക്ഷണരീതി ക്രമങ്ങളിൽ ശ്രദ്ധിച്ചിട്ടും ദിവസവും വ്യായാമം ചെയ്തിട്ടും അമിതവണ്ണം കുറയ്ക്കാൻ സാധിക്കുന്നില്ലേ.. എങ്കിൽ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലരും ഇന്ന് വണ്ണം എന്നുള്ള ഒരു പ്രശ്നം കാരണം വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ്.. അതുകൊണ്ടുതന്നെ പലരും ക്ലിനിക്കിലേക്ക് വരുമ്പോൾ എന്നോട് പറയാറുള്ള ഒരു കാര്യമാണ് ഡോക്ടറെ വ്യായാമം ചെയ്തിട്ടും തടി ഒട്ടും കുറയ്ക്കാൻ സാധിക്കുന്നില്ല.. ഇപ്പോഴും അതേപോലെ അമിതവണ്ണം ഉണ്ട് എന്നുള്ള രീതിയിൽ പലരും പറയാറുണ്ട്.. ഈ ഒബിസിറ്റി എന്നുള്ള പ്രശ്നം മനുഷ്യർക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ശാരീരികം ആയിട്ടുള്ള വിഷമങ്ങളും മാനസികമായ സമ്മർദ്ദങ്ങളും നൽകുന്നുണ്ട്..

നമുക്കറിയാം പണ്ടുള്ള ആളുകളെല്ലാം ധാരാളം മരിച്ചിരുന്നത് ഭക്ഷണങ്ങളുടെ കുറവുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും രോഗങ്ങളും ഒക്കെ കൊണ്ടായിരുന്നു.. ഒരുനേരത്തെ ഭക്ഷണം പോലും കഴിക്കാൻ ഇല്ലാതെ പട്ടിണി കിടന്നു വരെ പണ്ടുള്ള ആളുകൾ ധാരാളം മരിച്ചുപോയിട്ടുണ്ട്.. അതുപോലെ പണ്ട് വളരെയധികം പകർച്ചവ്യാധികൾ ഉണ്ടായിരുന്നു.. ഇതും ഒരുപാട് ആളുകളെ കൊന്നൊടുക്കിയിട്ടുണ്ട്.. എന്നാൽ ഇന്നത്തെ സ്ഥിതി അങ്ങനെയല്ല ഇത്തരം പകർച്ചവ്യാധികൾക്കൊക്കെ ഒരുപാട് വാക്സിനേഷൻ ഇന്ന് അവൈലബിൾ ആണ്.. ഇത് ഇന്ന് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ആ ഒരു സമയത്ത് തന്നെ നൽകുന്നത് കൊണ്ട് ഇത്തരം പകർച്ചവ്യാധികളിൽ നിന്ന് എല്ലാം നമുക്ക് മോചനം ലഭിക്കും.. ഈ ഒരു വാക്സിനേഷൻ ഇടുന്നതുകൊണ്ട് തന്നെ നമുക്ക് ഇതിനെ പ്രതിരോധിക്കുവാൻ സാധിച്ചിട്ടുണ്ട്..

അതുപോലെതന്നെ ദാരിദ്ര്യം കൊണ്ടുള്ള മരണം എന്നു പറയുന്നത് പണ്ടത്തെ അപേക്ഷിച്ച് ഇന്നു വളരെ കുറവാണ്.. ഇന്ന് ഒട്ടുമിക്ക രോഗങ്ങളും അതുപോലെ മരണങ്ങളും എല്ലാം സംഭവിക്കുന്നതിന്റെ ഒരു പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ തെറ്റായ ഭക്ഷണ രീതി ക്രമങ്ങൾ കൊണ്ടുതന്നെയാണ്.. അമിതമായ ഭക്ഷണവും അതുപോലെ ഫാസ്റ്റ് ഫുഡ് ബേക്കറി സാധനങ്ങൾ തുടങ്ങിയവയുടെ എല്ലാം ഉപയോഗം നമ്മളെ ജീവിതത്തിൽ ഒരു നിത്യ രോഗി ആക്കി മാറ്റുന്നു.. ഇത്തരം അസുഖങ്ങൾ നമ്മളെ ഒരുപാട് കോംപ്ലിക്കേഷനിലേക്കും പിന്നീട് നയിക്കാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…