മനോഹരനെ അങ്ങേരുടെ മകൻ കുത്തിക്കൊന്നു.. ആ ഒരു വാർത്ത ആ ഗ്രാമം മുഴുവൻ ഒരു കാട്ടുതീ പോലെയാണ് നിമിഷനേരം കൊണ്ട് തന്നെ പടർന്നത്.. ഈ വിവരം അറിഞ്ഞവരെ എല്ലാവരും തന്നെ ഉടൻതന്നെ മനോഹരൻ്റെ വീട്ടിലേക്ക് ചെന്നു.. വീടിൻറെ ഉമ്മറ വാതിൽ പടിയിൽ തല കുമ്പിട്ട് ഇരിക്കുകയായിരുന്നു ദീപു.. അപ്പോഴും അവൻറെ കയ്യിൽ അച്ഛനെ കുത്തിയ കത്തി ഉണ്ടായിരുന്നു അത് അവൻ ഇറുകെ പിടിക്കുന്നുണ്ടായിരുന്നു.. രാവിലെ അവന്റെ വീട്ടിലേക്ക് പാൽ കൊണ്ടുപോയ രമണി ചേച്ചിയാണ് ആ ഒരു രംഗം ആദ്യമായി കണ്ടത്.. എന്നും അവർ പാലു കൊണ്ടുവന്ന അടുക്കള ഭാഗത്തെ ചായ്പ്പിൽ കൊണ്ടു വയ്ക്കുമായിരുന്നു..
ഒന്നും പതിവുപോലെ പാലും ആയിട്ട് വന്നപ്പോൾ ദീപു തല കുമ്പിട്ട് ഇരിക്കുന്നത് കണ്ടപ്പോഴാണ് അവർ അവൻറെ അടുത്തേക്ക് പോയത്.. അപ്പോഴാണ് അവൻറെ കൈയിലുള്ള കാര്യം അവർ ശ്രദ്ധിച്ചത് രക്തം കട്ടപിടിച്ച ഒരു കത്തി അവൻ മുറുകെ പിടിക്കുന്നുണ്ടായിരുന്നു.. അവർ അത് കണ്ടതും അവൻറെ അടുത്തുനിന്ന് കുറച്ചു മാറി നിന്ന് അതിനുശേഷം തല ഉയർത്തി നോക്കി.. അപ്പോഴാണ് അവർ വീടിനുള്ളിൽ ചോരയിൽ കുളിച്ചു കിടക്കുന്ന മനോഹരനെ കണ്ടത്..
ആ രംഗം കണ്ടതും കയ്യിലുള്ള പാൽക്കുപ്പി അവർ വലിച്ചെറിഞ്ഞുകൊണ്ട് നിലവിളിച്ച് പുറത്തേക്ക് ഓടി.. അവരുടെ ഒച്ച കേട്ടിട്ടാണ് ആ ഒരു നാട് മുഴുവൻ ആ വാർത്ത അറിയുന്നതു തന്നെ.. നിമിഷം നേരം കൊണ്ട് വീടിന് ചുറ്റും ആ നാട്ടിലെ ഒരുപാട് ആളുകൾ കൂടിയെങ്കിലും ആർക്കും വീടിന്റെ അകത്തേക്ക് പോകാൻ ധൈര്യമില്ലായിരുന്നു.. മനോഹരൻ റെ മകനായ ദീപുവിനെ ഏകദേശം 25 വയസ്സ് പ്രായം കാണും..
ദീപു സ്വന്തം വീട്ടിലും അതുപോലെതന്നെ നാട്ടുകാർക്കും വളരെയധികം പ്രിയപ്പെട്ടവനായിരുന്നു.. ആ നാടിനെ ഞെട്ടിച്ചു കൊണ്ടാണ് രണ്ടുദിവസം മുമ്പ് ദീപുവിൻറെ അമ്മയും പെങ്ങളും ആത്മഹത്യ ചെയ്യുന്നത്.. ദീപുവിൻറെ അനിയത്തിയുടെ കല്യാണം ഉറപ്പിച്ചതായിരുന്നു.. ആ ഒരു സമയത്താണ് അവർ രണ്ടുപേരും ആത്മഹത്യ ചെയ്തത്.. അവരുടെ ചിത ഇനിയും അണഞ്ഞു തീർന്നിട്ടില്ല അപ്പോഴാണ് അച്ഛൻറെ കൊലപാതകം..കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…