ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മുടെ ശരീരത്തിലെ പേശികളിലും സന്ധികളിലും ഉണ്ടാകുന്ന നീർക്കെട്ടുകളെ കുറിച്ചാണ് സംസാരിക്കുന്നത്.. ഇതിനെ പൊതുവേ എല്ലാവരും വാദം എന്നാണ് പറയാറുള്ളത്.. അതുപോലെ തേയ്മാനം എന്ന് പറയുന്നതും ഈ ഒരു ഫീൽഡിൽ വരുന്ന കാര്യം തന്നെയാണ്.. അപ്പോൾ ഈ ഒരു കാര്യം അലർജി ആയിട്ട് എങ്ങനെയാണ് ബന്ധപ്പെട്ട് കിടക്കുന്നത് എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ് നമ്മൾ ഡിസ്കസ് ചെയ്യുന്നത്.. നമുക്ക് ഇന്ന് അറിയാൻ കഴിയും ഒരു 40 വയസ്സ് കഴിഞ്ഞാൽ ഒട്ടുമിക്ക ആളുകൾക്കും മുട്ടുവേദന അതുപോലെതന്നെ തേയ്മാനം അതുപോലെ സന്ധിവേദന തുടങ്ങിയ ബുദ്ധിമുട്ടുകൾ ഒക്കെ പറയാറുണ്ട്..
അതുപോലെതന്നെ പലരും പരിശോധനയ്ക്ക് വരുമ്പോൾ ഡോക്ടറെ എനിക്ക് ടെന്നീസ് എൽബോ ആണ് എന്നൊക്കെ പറയാറുണ്ട്.. ടെന്നീസ് കളിക്കുന്ന ആളുകൾക്ക് കൂടുതലും വരുന്നതുകൊണ്ടാണ് ഇതിന് അങ്ങനെയൊരു പേര് വന്നത്.. ഇതെല്ലാം തന്നെ ഒരുതരത്തിൽ പറഞ്ഞാൽ ഇൻഫ്ളമേഷൻ അല്ലെങ്കിൽ നീർക്കെട്ടുകൾ ആണ്.. നിങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ സിമ്പിൾ ആയി പറയുകയാണെങ്കിൽ നമ്മുടെ സ്കിന്നിലെ ഒരു കൊതുക് കടിച്ചാൽ ചുവപ്പ് നിറം വരാറുണ്ട് നമ്മൾ ഇതിനെ ആണ് ഇൻഫ്ളമേഷൻ എന്ന് പറയുന്നത്..
ശരീരത്തിൻറെ ഏത് ഭാഗങ്ങളിലാണെങ്കിലും ഇത്തരം നീർക്കെട്ടുകൾ വന്നു കഴിഞ്ഞാൽ അതിനെ നമ്മൾ അലർജി ഇമ്മ്യൂണോളജി എന്ന് പറയുന്നു.. ഒരു പ്രായമായ ആൾക്ക് സ്ഥിരമായി കഫക്കെട്ട് ഉണ്ട് എന്ന് കരുതുക അയാൾക്ക് ശരീരത്തിന്റെ ഏതെല്ലാം ഭാഗങ്ങളിൽ കഫക്കെട്ട് ഉണ്ടോ അവിടെയെല്ലാം ഇതിൻറെ രോഗാണുക്കൾ ഉണ്ട്.. എവിടെയെല്ലാം പഞ്ചസാര ഉണ്ടോ അവിടെയെല്ലാം തിന്നാൻ ഉറുമ്പുകൾ വരും എന്ന് പറയും പോലെയാണ് എവിടെയെല്ലാം ശരീരത്തിന്റെ ഭാഗങ്ങളിൽ വ്രണങ്ങൾ ഉണ്ടോ അവിടെയെല്ലാം കഫക്കെട്ടും ഉണ്ടാകും അല്ലെങ്കിൽ രോഗാണുക്കൾ അതിൻറെ ഒപ്പം തന്നെ ഉണ്ടാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…