എന്താ ശാരീ നീ വേഗം വന്നത്.. അവിടെ എല്ലാവരും നിന്നെ തിരക്കുന്നുണ്ടാവില്ലേ.. ഇത് നല്ല കഥയായി ഞാൻ പോരുമ്പോൾ പറഞ്ഞത് വൈകുന്നേരം വരുള്ളു എന്നുള്ളതല്ലേ.. കാറ്റുപോലെ വന്നു വന്ന പാടെ തന്നെ ഉമ്മറത്തെ കസേരയിൽ കിടന്നിരുന്ന തന്നെ ഒന്ന് നോക്കുകപോലും ചെയ്യാതെ അകത്തേക്ക് കയറിപ്പോയ ഭാര്യയോട് ഉണ്ണി നായരുടെ ചോദ്യം.. തറവാട്ടിലേക്ക് കല്യാണത്തലേന്ന് ഉള്ള ആഘോഷത്തിൽ കൂടാൻ പോയതാണ് ശാരദ.. ഞാൻ ഇത്തിരി നേരത്തെ പോന്നു.. അങ്ങനെ ഒരു ആവശ്യങ്ങൾക്കും കൂടുന്നവൾ അല്ല ശാരി.. മക്കൾ ഇല്ലാത്തതുകൊണ്ട് തന്നെ അനന്തരവൻ ശിവനെ ജീവനാണ് രണ്ടാൾക്കും..
അവനും അങ്ങനെ തന്നെയാണ്.. മക്കൾ ഇല്ലാത്തത് കാരണം ഞങ്ങളുടെ മരണശേഷം ഈ കാണുന്ന എല്ലാത്തിന്റെയും അവകാശിയും അവനാണ്.. അവൻ വന്നു ഒരുപാട് നിർബന്ധിച്ചപ്പോൾ പോയതാണ് അവൾ.. ഉറക്കെ പേര് ചൊല്ലി വിളിച്ചിട്ടും ആളെ കാണാതായപ്പോൾ അയാൾ അവരെ അന്വേഷിച്ച് വീടിൻറെ അകത്തേക്ക് ചെന്നു.. ബെഡ്റൂമിലും അടുക്കളയിലും ഒന്നും അവളെ കാണാനില്ല.. കുളിമുറിയുടെ അടുത്തേക്ക് വന്നപ്പോൾ വെള്ളം വീഴുന്ന ശബ്ദം കേൾക്കാൻ കഴിഞ്ഞു..
താൻ എന്താണ് ഒന്നും മിണ്ടാതെ നേരെ കുളിമുറിയിൽ വന്നു കയറിയത്.. മേലെ എന്തെങ്കിലും അഴുക്ക് പറ്റിയോ? ഒന്ന് പറഞ്ഞുകൂടെ നിനക്ക്.. ഞാൻ വരുന്നു ഉണ്ണിയേട്ടാ.. അവൾ പറഞ്ഞ ആ ഒരു വാക്കിലെ പകർച്ചയും തേങ്ങലും അയാൾക്ക് മനസ്സിലായി അതുകൊണ്ട് തന്നെ അവൾ വരുന്നതുവരെ അയാൾ അവിടെത്തന്നെ നിന്നു..
അവളുടെ പതിനെട്ടാമത്തെ വയസ്സിൽ നാല് ചാർത്തി കൊണ്ടുവന്നതാണ് അവളെ.. ഇന്നിപ്പോൾ അവൾക്ക് വയസ്സ് 52 കഴിഞ്ഞു.. എനിക്ക് വയസ്സ് 57 കഴിഞ്ഞു.. ഇതുവരെയും കുഞ്ഞുങ്ങൾ ആയിട്ടില്ല ദൈവം അത് മറന്ന ലക്ഷണമാണ്.. ബാക്കി എല്ലാവിധ സന്തോഷവും സമാധാനവും ഉണ്ടെങ്കിലും ആ ഒരു കുറവ് മാത്രം പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വേദനയാണ്.. എന്നിട്ടും ഇന്നുവരെ ആ ഒരു വിഷയത്തെക്കുറിച്ച് പരസ്പരം കുറ്റപ്പെടുത്തുകയോ പഴിചാരികയോ ചെയ്തിട്ടില്ല.. ഇതുവരെയും ആരുടെ പ്രശ്നമാണ് അത് എന്ന് അന്വേഷിക്കാനും പോയിട്ടില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…