അമ്മയോട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു.. അച്ഛനോടും കൂടിയാണ്.. ഉണ്ണി മുറിയിൽ നിന്ന് വരുമ്പോൾ അച്ഛനും അമ്മയും കൂടി ഒരു മാസികയിലെ ഫലിതങ്ങൾ വായിച്ച് ചിരിച്ചുകൊണ്ടിരിക്കുകയാണ്.. എന്താടാ പ്രശ്നം അച്ഛൻ ചോദിച്ചു.. ഉണ്ണി പറഞ്ഞു ദിവ്യ ഇപ്പോൾ ഇവിടെ വന്നിട്ട് വെറും രണ്ടുമാസം മാത്രമേ ആകുന്നുള്ളൂ.. ഇന്നലെ അമ്മ അവളെ എന്തോ കുറ്റം പറഞ്ഞു എന്ന് പറഞ്ഞു.. അവളും കൂടി ജോലിക്ക് പോകുകയല്ലേ ഇവിടെ വെറുതെ ഇരിക്കുകയല്ലല്ലോ.. അതെല്ലാം കേട്ടതും അമ്മയുടെ മുഖത്തുള്ള ആ ഒരു ചിരി മാഞ്ഞു.. അമ്മ അവനോട് ചോദിച്ചു ഇന്നലെയോ.. അതെ ഇന്നലെ അടുക്കളയിൽ വെച്ച്..
എടാ കൊച്ചനെ അത് ഇന്നലെ അവിയലിൽ ജീരകം ചേർക്കാൻ പറഞ്ഞപ്പോൾ അവൾ കടുക് ഇട്ട് അരച്ചു.. അപ്പോൾ ഞാൻ അവളോട് ചോദിച്ചു ജീരകവും കടുകും തമ്മിൽ കണ്ടാൽ അറിയില്ലെന്ന് ചോദിച്ചുപോയി അതിനിപ്പോൾ എന്താ പ്രശ്നം.. അത് കേട്ടതും ഉണ്ണി പറഞ്ഞു അവൾ ഇപ്പോൾ ഓരോന്ന് പഠിച്ചു വരുന്നതേയുള്ളൂ അമ്മ എന്തിനാണ് ഓരോന്ന് പറയുന്നത്.. നിർത്തിക്കെ അച്ഛൻ കൈ ഉയർത്തി വിലക്കി.. എന്നിട്ട് അച്ഛൻ ചോദിച്ചു അവളുടെ സ്വന്തം അമ്മ ഇത്തരത്തിൽ പറഞ്ഞാലും നിന്നോട് വന്ന പരാതി പറയുമോ.. എൻറെ അമ്മ നിൻറെ ചേച്ചിമാരോടും ഇതൊക്കെ പറഞ്ഞ് തിരുത്തുന്നത് നീ കണ്ടിട്ടല്ലേ വളർന്നത്..
ഭാര്യയുടെ വാക്കുകൾ കേട്ട് അമ്മയോട് അച്ഛനോടും ഇത്തരത്തിൽ ചോദിക്കാൻ വരുന്നത് മോശമല്ലേ ഉണ്ണീ.. അതുമാത്രമല്ല ഉണ്ണിത്തുടർന്നു.. വൈകുന്നേരം ആയാൽ അമ്മ സീരിയൽ കാണും അച്ഛനാണെങ്കിൽ റേഡിയോ.. ഞങ്ങൾക്ക് ഇവിടെ ഇരുന്നാൽ ഒരു സ്വസ്ഥത വേണ്ടേ.. അതിന് നിങ്ങൾ രണ്ടുപേരും മുകളിലത്തെ നിലയിൽ അല്ലേടാ ഞങ്ങൾ രണ്ടുപേരും അങ്ങോട്ട് ഒരു ശല്യത്തിന് അല്ലെങ്കിൽ നിങ്ങളെ ബുദ്ധിമുട്ടിപ്പിക്കാൻ വരുന്നില്ലല്ലോ.. എന്നാലും ശബ്ദം ഉണ്ട് അത് അവിടെ വരെ കേൾക്കും.. പിന്നീട് പശുവിൻറെ കരച്ചിൽ ആണെങ്കിൽ രാത്രിയിൽ അങ്ങനെ.. ദിവ്യക്ക് ഇതൊന്നും പരിചയമില്ലല്ലോ.. നമുക്ക് എന്തിനാണ് അച്ഛാ ഇനിയും പശുക്കൾ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…