ആർ.ത്തവസമയത്ത് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും പാഡിൻറെ ഉപയോഗങ്ങളും.. വിശദമായി അറിയാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് മറ്റൊന്നുമല്ല ഒരുപാട് സ്ത്രീകള് എന്നോട് മെൻസ്ട്രൽ കപ്പിന്റെ ഉപയോഗത്തെക്കുറിച്ചുള്ള ഒരു വീഡിയോ ഇടാൻ പറഞ്ഞിരുന്നു.. അതുകൊണ്ടാണ് ഇന്ന് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്.. ആദ്യം നമുക്ക് ആർത്തവ സമയത്തുള്ള ഹൈജീനിനെ കുറിച്ച് മനസ്സിലാക്കാം.. പൊതുവേ ആർത്തവ സമയം എന്നു പറയുന്നത് സ്ത്രീകൾ വളരെയധികം ശുചിത്വം പാലിക്കേണ്ട ഒന്ന് തന്നെയാണ്.. അതായത് ഓരോ ആറുമണിക്കൂർ കഴിയുംതോറും പാഡ് ചേഞ്ച് ചെയ്യുക.. അതുപോലെതന്നെ ദിവസവും രണ്ടുനേരം കുളിക്കുക..

അപ്പോൾ ഇത്തരം കാര്യങ്ങളൊക്കെ കൂടുതൽ ശ്രദ്ധിക്കുന്നത് വളരെ നല്ലതായിരിക്കും.. നോർമൽ ആയിട്ട് സ്ത്രീകളെ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ഈ ഒരു ആർത്തവ സമയത്ത് പാഡ് ഉപയോഗിക്കുമ്പോൾ ഉള്ള അലർജി പ്രശ്നങ്ങൾ എന്നു പറയുന്നത് അതുപോലെതന്നെ വജൈനൽ ഏരിയയിലെ ചൊറിച്ചിൽ പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു.. അപ്പോൾ ഇത്തരം പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാതിരിക്കാൻ ആയിട്ട് നമ്മൾ കൂടുതൽ ഹൈജീൻ പാലിക്കുന്നത് വളരെ നല്ലതായിരിക്കും..

പണ്ടുകാലത്ത് നമ്മൾ ഈ ഒരു ആർത്തവ സമയങ്ങളിൽ ഉപയോഗിച്ചിരുന്നത് തുണിയായിരുന്നു എന്നാൽ ഇന്ന് അങ്ങനെയല്ല ഒരുപാട് പാഡ് കൾ അവൈലബിൾ ആണ്.. തുണി ഉപയോഗിക്കുമ്പോൾ അത് നമുക്ക് വേണ്ട വിധത്തിലുള്ള ഹൈജീൻ നൽകണമെന്നില്ല.. പാഡ് ഉപയോഗിക്കുന്നത് നല്ലതാണ് പക്ഷേ അതിൻറെ ഏറ്റവും ഒരു നെഗറ്റീവ് വശം എന്താണ് എന്ന് ചോദിച്ചാൽ അത് ഡിസ്പോസ് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്..

പലപ്പോഴും ഇത് കത്തിക്കുമ്പോഴും അതുപോലെ മണ്ണിനടിയിൽ കുഴിച്ചിടുമ്പോൾ ഒക്കെ ദ്രവിക്കാൻ വളരെ ബുദ്ധിമുട്ടാണ് അതുകൊണ്ട് തന്നെ ഒരു പ്രകൃതിക്കിണങ്ങിയ പോലെ ഒരു വാസ്തു നമുക്ക് കണ്ടുപിടിക്കേണ്ടതായി വന്നു.. അങ്ങനെയാണ് പിന്നീട് നമ്മൾ മെൻസ്ട്രൽ കപ്പ് എന്നുള്ള ഒരു രീതിയിലേക്ക് വരുന്നത്.. അപ്പോൾ പാഡ് ഉപയോഗിക്കുന്നത് കൊണ്ട് പലതരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വ്യക്തികൾക്ക് ഈ ഒരു മെൻസ്ട്രൽ കപ്പിലേക്ക് മാറുന്നത് വളരെ നല്ലതായിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…