സ്വന്തം പെങ്ങൾ ഏതോ ഒരുത്തന്റെ കൂടെ ബുള്ളറ്റിൽ കറങ്ങുന്നത് കണ്ടപ്പോൾ ഈ ഏട്ടൻ ചെയ്തത് കണ്ടോ…

അല്ല നിങ്ങൾ അവിടുന്ന് പുറപ്പെട്ടോ.. ഫോൺ എടുത്ത് ഹലോ പറയുന്നതിനു മുൻപേ തന്നെ അവളുടെ ചോദ്യം വന്നു.. നീയൊന്ന് അടങ്ങ് അമ്മുക്കുട്ടി ഞാൻ കുളിക്കാൻ കയറുന്നേയുള്ളൂ.. എന്നുപറഞ്ഞുകൊണ്ട് ഫോൺ കട്ട് ചെയ്യുന്നതിനിടയ്ക്ക് മുറ്റത്തേക്ക് ഒന്ന് നോക്കി.. അവിടെ നമ്മുടെ മൊഞ്ചൻ നെഞ്ചുംവിരിച്ച് നിൽക്കുന്നത് കണ്ടപ്പോൾ വല്ലാത്ത ഒരു രോമാഞ്ചം അനുഭവപ്പെട്ടു.. മൊഞ്ചൻ എന്നു പറഞ്ഞത് മറ്റാരുമല്ല നമ്മുടെ ബുള്ളറ്റ് ആണ്..

എന്നെ വിളിച്ചത് എന്റെ ഒരേ ഒരു കാമുകി സഫ്ന ആണ്.. പ്രവാസത്തിന്റെ വരണ്ട നാളുകളിൽ ഫേസ്ബുക്കിൽ വച്ച് പരിചയപ്പെട്ട അമ്മു എന്ന് പേരുള്ള ഒരു ഫേക്ക് ഐഡി.. പരിചയം സൗഹൃദമായി വളർന്നപ്പോഴും ദിവസവും മണിക്കൂറുകളോളം സംസാരിക്കാൻ തുടങ്ങിയപ്പോൾ പോലും അവളുടെ പേര് അല്ലെങ്കിൽ ഫോട്ടോയോ ഒന്നും ചോദിച്ചിരുന്നില്ല.. സത്യം പറഞ്ഞാൽ അത് ആണാണോ അല്ലെങ്കിൽ പെണ്ണാണോ എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു..

അമ്മുക്കുട്ടി എന്നുള്ള ഒരു മെസ്സേജ് അയച്ചാൽ ഓള് ചത്തില്ലെങ്കിൽ എന്താ ഇക്കൂ എന്നുള്ള ഒരു മെസ്സേജ് തരും.. അങ്ങനെയിരിക്കുമ്പോൾ അവിടെയുള്ള അറബിയുടെ വായിൽ നിന്നും നല്ല തെറി കേട്ടതിന്റെ മൂഡ് ഓഫീൽ കട്ടൻ ചായയുടെ ഒപ്പം കുബ്ബൂസ് കഴിക്കുന്നതിനിടയിലാണ് എന്തൊക്കെയുണ്ട് വിശേഷം എന്ന് ചോദിച്ചുകൊണ്ട് അവളുടെ മെസ്സേജ് വന്നത്.. അന്നേരത്തെ മൂഡ് ഓഫ് മാറാൻ വേണ്ടി ഒരു ഐ ലവ് യു പറഞ്ഞതാണ്..

പിന്നീട് അങ്ങോട്ട് ഒരു ഒന്നൊന്നര പ്രണയമായിരുന്നു അത്.. അതങ്ങനെ പിന്നീട് പടർന്നു പന്തലിച്ച് മരുഭൂമിയിൽ കായും പൂവും ഒക്കെ വളരാൻ തുടങ്ങി.. ഓളുടെ ഫോട്ടോ കണ്ടപ്പോൾ മുതൽ തുടങ്ങിയ പൂതിയാണ് നേരിട്ട് ഒന്ന് കാണാൻ.. സുറുമ എഴുതിയ കണ്ണുകളും തുടുത്ത വട്ട മുഖവും ഒക്കെയായി ഇരുനിറത്തിലുള്ള ഓളെ കാണാൻ ഒരു പ്രത്യേക ഭംഗി ഒന്നും തോന്നിയിട്ടില്ല.. എന്നാലും ഉള്ളിന്റെ ഉള്ളിൽ മറ്റൊരു പെൺകുട്ടിയോടും ഇന്നുവരെ തോന്നാത്ത ഒരു ഇഷ്ടം ഇവളോട് തോന്നി.. അവൾ എന്റെ മാത്രം പെണ്ണാണ് എന്നുള്ള ഒരു തോന്നൽ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…