ആരുമില്ലാത്തവരെ ഈശ്വരൻ ഒരിക്കലും കൈവിടില്ല.. ആരുടെയും കണ്ണ് നിറയ്ക്കുന്ന കഥ..

ഇപ്പോൾ ഓണത്തിൻറെ സീസൺ ആയതുകൊണ്ട് തന്നെ എല്ലാ തുണിക്കടകളിലും വളരെയധികം തിരക്കുകളാണ്.. അതുപോലെതന്നെ റോഡിൻറെ ഇരുവശങ്ങളിലും ധാരാളം വഴിയോരക്കച്ചവടക്കാർ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.. അവിടെയും ഒരുപാട് തിരക്കുകൾ ആണ്.. അപ്പോൾ അത്രയും തിരക്കുകൾക്കിടയിലെ ഓരോ കടയുടെ അടുത്തേക്കും പോയി എന്തൊക്കെയോ തിരക്കി നടക്കുകയാണ് ലീല.. പഴയ നരച്ച ഒരു കോട്ടൺ സാരിയാണ് അവരുടെ വേഷം..

പെട്ടെന്നാണ് ഒരു കഥയുടെ മുൻപിൽ പോയി നിന്നത്.. അത്രയും നേരം തേടിയത് കണ്ടെത്തിയത് പോലെ അവരുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.. അവർ വേഗം തന്നെ മുന്നിൽ കണ്ട തുണിക്കടയിലേക്ക് ഓടിക്കയറി.. ഓണം ആയതുകൊണ്ട് തന്നെ കടയിൽ നല്ല തിരക്കുണ്ട് ആളുകൾ സാധനങ്ങൾ വാങ്ങിക്കാൻ അടിപിടി കൂടുകയാണ്.. അവിടെയുള്ള ജോലിക്കാർ ഓരോ കാര്യങ്ങൾ പറഞ്ഞ് അവിടെയുള്ള ആളുകളെ കൊണ്ട് വസ്ത്രങ്ങൾ വാങ്ങിപ്പിക്കാനുള്ള തിരക്കിലാണ്..

ആ ചെറിയ കടയിൽ തൂക്കിയിട്ടിരിക്കുന്ന കുഞ്ഞു പാവാട യിലേക്ക് നോക്കി ലീല ചോദിച്ചു മോനെ ആ കുഞ്ഞു പാവാടയ്ക്ക് എന്താണ് വില.. അയാൾ അപ്പോൾ അവരോട് പറഞ്ഞു ഇതെല്ലാം തന്നെ വളരെ വില കൂടിയതാണ്.. വിലകുറഞ്ഞ വസ്ത്രങ്ങൾ അവിടെ പുറത്തുള്ള ബാസ്ക്കറ്റിൽ കിടക്കുന്നുണ്ട്.. അയാൾ അത് അല്പം നീരസത്തോടുകൂടിയാണ് പറഞ്ഞത്.. എന്നാൽ അവരുടെ കണ്ണുകൾ ആ കുഞ്ഞു പാവാടയിൽ തന്നെയായിരുന്നു..

അവർ വീണ്ടും ആ സെയിൽസ്മാനോട് ചോദിച്ചു അല്ല മോനെ ആ കുഞ്ഞ് ഉടുപ്പിന് എന്താണ് വില എന്ന് എന്നോട് പറയാമോ.. വീണ്ടും ചോദിക്കുന്നത് കണ്ടപ്പോൾ അയാൾ അവരോടായി പറഞ്ഞു. ആ ഉടുപ്പിന് ഒരു 1000 രൂപ വരും.. നിങ്ങളുടെ കയ്യിൽ അത് വാങ്ങിക്കാനുള്ള പൈസ ഉണ്ടോ.. കടക്കാരൻ അത് പറഞ്ഞപ്പോൾ അവർ തന്റെ കയ്യിലുള്ള ബാഗിലേക്ക് ഒന്ന് പരതി നോക്കി.. അവർക്ക് മുൻപേ തന്നെ അറിയാം അവരുടെ കയ്യിൽ അത്രയും പൈസ ഇല്ല എന്ന്.. അവർ ഒന്നുകൂടി ആ ഉടുപ്പിലേക്ക് തന്നെ നോക്കിയിട്ട് ആ കടയിൽ നിന്നും പുറത്തേക്ക് നിരാശയോടെ ഇറങ്ങി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…