യൂറിക്കാസിഡ് ലെവൽ ശരീരത്തിൽ വർദ്ധിക്കാതിരിക്കാൻ ആയി ജീവിതശൈലിയിലും ഭക്ഷണ രീതിയിലും ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് പല ആളുകൾക്കും ഉള്ള ഒരു പ്രധാന പ്രശ്നമാണ് ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ കൂടുന്നു എന്നുള്ളത്.. ഇതുമൂലം തന്നെ ശരീരത്തിലെ പല ജോയിന്റുകളിലും അതികഠിനമായ വേദനകൾ ഉണ്ടാകുന്നു.. അതിൻറെ കൂടെ നീർക്കെട്ടുകളും ഉണ്ടാകുന്നു.. ഇത്തരത്തിൽ ജോയിന്റുകളിൽ വേദനയും നീർക്കെട്ടും വരുന്നതുകൊണ്ടുതന്നെ കൂടുതൽ നടക്കാനോ അല്ലെങ്കിൽ സ്റ്റെപ്പുകൾ കയറാൻ ഒന്നും കഴിയാതെ വരുന്നു..

യൂറിക്കാസിഡ് ലെവൽ തുടക്കം സ്റ്റേജ് ആണെങ്കിൽ പോലും ഭക്ഷണരീതികളിലും അതുപോലെ തന്നെ ജീവിതശൈലികളിലും എന്തൊക്കെയാണ് മാറ്റങ്ങൾ വരുത്തേണ്ടത് എന്ന് അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.. പൊതുവേ യൂറിക്കാസിഡ് എന്ന് കേൾക്കുമ്പോൾ തന്നെ അതിനെ ഒരു വിഷപദാർത്ഥം ആയിട്ടാണ് ആളുകൾ ധരിച്ചു വെച്ചിരിക്കുന്നത്.. പക്ഷേ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം നമ്മുടെ ശരീരത്തിലെ ആവശ്യമായ ഒരു ഘടകം തന്നെയാണ് ഈ പറയുന്ന യൂറിക് ആസിഡ്..

ഇത് നമ്മുടെ ശരീരത്തിൽ ഒരുപാട് പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്.. യൂറിക്കാസിഡ് ഒരു ആൻറി ഓക്സിഡന്റാണ്.. ഓക്സിലേഷൻ നടക്കുന്നത് മൂലമാണ് നമ്മുടെ രക്തക്കുഴലുകളിൽ ബ്ലോക്കുകൾ ഉണ്ടാകുന്നത് അല്ലെങ്കിൽ നമുക്ക് കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത് അതല്ലെങ്കിൽ ഹാർട്ടറ്റാക്ക് സ്ട്രോക്ക് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്.. ഓക്സിഡേഷൻ ഇല്ലാതിരിക്കാൻ വേണ്ടി നമ്മുടെ ശരീരത്തിൽ നടക്കുന്ന പ്രവർത്തനമാണ് ആന്റിഓക്സിഡേഷൻ..

അപ്പോൾ പലരും ഈ ആന്റി ആക്സിഡൻറ് കിട്ടാൻ വേണ്ടി പലതരം മരുന്നുകളും അല്ലെങ്കിൽ പലരീതിയിലും സപ്ലിമെന്‍റ് എടുക്കുന്നുണ്ടാവും പക്ഷേ അതുപോലെതന്നെ ഒരു എഫ്ഫക്റ്റ് ഉള്ള ഒന്നാണ് യൂറിക്കാസിഡ് എന്നും പറയുന്നത്.. പക്ഷേ യൂറിക്കാസിഡിന് ഒരു നോർമൽ റേഞ്ച് ഉണ്ട്.. അതായത് ഒരു മൂന്നു മുതൽ 6.5 വരെയാണ് ഇതിൻറെ നോർമൽ റേഞ്ച് എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

https://youtu.be/GU3QOV6Vx8A