ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കുറെ വർഷങ്ങൾ മുൻപൊക്കെ പ്രായമുള്ള ആളുകൾക്ക് മാത്രം കണ്ടിരുന്ന പല അസുഖങ്ങളും അതായത് കൂടുതലും ജീവിതശൈലി രോഗങ്ങൾ ആയിരുന്നു.. പ്രധാനമായിട്ടും ഡയബറ്റീസ് അതുപോലെതന്നെ ഹൃദയ സംബന്ധമായ അസുഖങ്ങൾ അതുപോലെതന്നെ കൊളസ്ട്രോൾ തുടങ്ങിയവയെല്ലാം പണ്ട് വയസ്സായ ആളുകളിൽ മാത്രം കണ്ടുവന്നിരുന്ന ഒരു പ്രശ്നമായിരുന്നു പക്ഷേ ഇന്നത്തെ ജനറേഷനിൽ അങ്ങനെയല്ല..
ഇന്ന് 18 അല്ലെങ്കിൽ 15 വയസുള്ള കുട്ടികളിൽ പോലും ഈ ഒരു അസുഖങ്ങൾ കണ്ടുവരുന്നു.. നമ്മൾ ദിവസവും പേപ്പറുകളിൽ ഒക്കെ ഇതും സംബന്ധമായി വാർത്തകൾ കേൾക്കാറുള്ളതാണ്.. 20 വയസ്സുള്ള ബാലന് ഹാർട്ട് അറ്റാക്ക് വന്ന് മരിച്ചു അങ്ങനെയുള്ളതൊക്കെ.. ഇത്തരം വാർത്തകൾ ഇന്ന് വളരെ കോമൺ ആയി തന്നെ വന്നുകൊണ്ടിരിക്കുകയാണ്..
അപ്പോൾ ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്നതിന് പിന്നിലുള്ള ഒരു പ്രധാന കാരണമായിട്ട് പറയുന്നത് നമ്മുടെ ജീവിതശൈലിലുള്ള അപാകതകളും ഭക്ഷണരീതി ക്രമങ്ങളിലെ അപാകതകളും തന്നെയാണ്.. ഇന്ന് ഒട്ടുമിക്ക ആളുകളെയും ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമായി മാറിയിരിക്കുകയാണ് ഹൈപ്പർ ടെൻഷൻ..
ശരിയായ രീതിയിൽ നിങ്ങളുടെ ജീവിതശൈലി മാനേജ് ചെയ്തു കൊണ്ടുപോയാൽ ശരിയായ രീതിയിൽ ഭക്ഷണരീതി ക്രമങ്ങൾ ക്രമീകരിച്ച മുന്നോട്ടുപോയാൽ എത്ര കൂടിയ ബ്ലഡ് പ്രഷറും നമുക്ക് കൺട്രോളിൽ കൊണ്ടുവരാൻ സാധിക്കുന്നതാണ്.. ഇന്നത്തെ ഒരു സാഹചര്യത്തിലെ ഇത് പ്രായമായ ആളുകളിൽ മാത്രം ബാധിക്കുന്ന ഒരു അസുഖമല്ല മറിച്ച് ചെറുപ്പക്കാരിൽ പോലും ദിവസേന ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു അസുഖമായി മാറിക്കൊണ്ടിരിക്കുകയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…