ശരീരത്തിലെ രക്തക്കുഴലുകളിൽ ബ്ലോക്ക് സാധ്യതകൾ ഉണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം.. ഇതിനായിട്ട് നമുക്ക് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലപ്പോഴും ഇപ്പോൾ കൂടുതൽ ആയിട്ട് കേട്ടുകൊണ്ടിരിക്കുന്ന ഒരു വാർത്തയാണ് അതായത് പെട്ടെന്ന് അയാൾ കുഴഞ്ഞു വീണു മരിച്ചു അല്ലെങ്കിൽ ഇന്നലെ കൂടി ഞങ്ങൾ കണ്ടപ്പോൾ സംസാരിച്ചതായിരുന്നു പെട്ടെന്ന് ഇന്ന് എന്താണ് സംഭവിച്ചത് എന്ന് അറിയില്ല പെട്ടെന്നായിരുന്നു മരണം തുടങ്ങി ഒരുപാട് കണ്ടീഷനുകൾ നമ്മൾ കണ്ടിട്ടുണ്ടാവും..

അപ്പോൾ ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്നതിനുള്ള കാരണം നമ്മുടെ രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാകുന്നതാണ്.. ചിലപ്പോൾ ഇത് കേൾക്കുമ്പോൾ പലരും വിചാരിക്കും എനിക്ക് കുഴപ്പമൊന്നുമില്ല എനിക്ക് 30 വയസ്സ് ആണ് ഞാൻ ആരോഗ്യവാനാണ്.. നല്ല ഭക്ഷണങ്ങൾ കഴിക്കുന്നുണ്ട് അതുപോലെതന്നെ ദിവസവും എക്സസൈസ് ചെയ്യുന്നുണ്ട് എന്നൊക്കെ പറഞ്ഞിട്ട് നമുക്ക് ബ്ലോക്ക് ഇല്ല എന്ന് ഒരിക്കലും പറയാൻ കഴിയില്ല കാരണം ദിവസവും നല്ലപോലെ വർക്കൗട്ട് ചെയ്ത് നല്ല ഭക്ഷണങ്ങൾ കഴിച്ചു ജീവിതശൈലി എല്ലാം ശ്രദ്ധിച്ചു മുന്നോട്ടു കൊണ്ടുപോകുന്ന ഒരു വലിയ ഫിലിം സ്റ്റാർ തന്നെ ഈ അടുത്ത് ഇത്തരത്തിലുള്ള ഒരു ബ്ലോക്ക് എന്നുള്ള ബുദ്ധിമുട്ട് കൊണ്ട് മരണപ്പെടുകയുണ്ടായി..

അപ്പോൾ നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് നമ്മുടെ ശരീരത്തിൽ ബ്ലോക്ക് സാധ്യതകൾ ഉണ്ടോ എന്നുള്ളത് ആൻജിയോഗ്രാം ചെയ്യാത്ത തന്നെ എങ്ങനെ മനസ്സിലാക്കാം എന്നുള്ളതിനെ കുറിച്ചാണ്.. പലപ്പോഴും നമുക്ക് എല്ലാ ടെസ്റ്റുകളും പോയി ചെയ്യാൻ കഴിഞ്ഞെന്നു വരില്ല.. പലപ്പോഴും പല ആളുകളും ബ്ലഡ് ടെസ്റ്റ് അതുപോലെ യൂറിൻ ടെസ്റ്റ് അങ്ങനെയുള്ള പലതരം ടെസ്റ്റുകൾ ചെയ്യാറുണ്ട്.

പക്ഷേ കൂടുതൽ ആളുകളും ആൻജിയോഗ്രാം ചെയ്യാറില്ല.. കാരണം അവസാനമായിട്ട് നമുക്ക് നെഞ്ചിടിപ്പ് കൂടുക അല്ലെങ്കിൽ വിയർക്കുക കണ്ണിൽ ഇരുട്ട് കയറുക തുടങ്ങിയ ബുദ്ധിമുട്ടുകൾ എന്തെങ്കിലും വരുമ്പോഴാണ് സത്യം പറഞ്ഞാൽ ആളുകൾ ഈ പറയുന്ന ടെസ്റ്റുകളിലേക്ക് പോകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക.,..